കുവൈ ടെക്‌സോളജീസിനെ സ്വന്തമാക്കി ഫോക്‌സ്‌വാഗന്‍

By Web TeamFirst Published Jan 18, 2021, 10:17 PM IST
Highlights

ഫോക്സ് വാഗന്‍ ഫിനാന്‍സ് ചെന്നൈ ആസ്ഥാനമായുള്ള പണമിടപാട് സ്ഥാപനമായ കുവൈയെ ഏറ്റെടുത്തതായി റിപ്പോര്‍ട്ട്

ഫോക്‌സ്വാഗന്‍ ഫിനാന്‍സ് ചെന്നൈ ആസ്ഥാനമായുള്ള പണമിടപാട് സ്ഥാപനമായ കുവൈയെ ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ഈ ഏറ്റെടുക്കല്‍ 2021 ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍ വന്നതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോക്‌സ്‌വാഗണ്‍ എജിയുടെ ഉടമസ്ഥതയിലുള്ള യൂണിറ്റായ ഫോക്‌സ്‌വാഗണ്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 2009 ലാണ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. കുവൈ ടെക്‌നോളജി സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 25 ശതമാനം ഓഹരികള്‍ 2019 സെപ്റ്റംബറില്‍ കമ്പനി വാങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എത്ര ഓഹരിയാണ് ഫോക്സ് വാഗന്‍ ഫിനാന്‍സ് സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.  പുതിയതും ഉപയോഗിച്ചതുമായ കാറുകളുടെ ലോണ്‍ ബിസിനസ് ഇനി കുവൈയുടെ ഇന്ത്യമുഴുവനുള്ള നെറ്റ് വര്‍ക്ക് വഴി വളര്‍ത്താമെന്നാണ് ഫോക്‌സ്വാഗന്‍ ഫിനാന്‍സിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കുവൈ ടെക്‌നോളജിയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം റീട്ടെയില്‍ ധനകാര്യ ബിസിനസിനായി ഇന്ത്യയിലെ ഫോക്‌സ്‌വാഗണ്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുഖമാക്കാനും ശ്രമിക്കുന്നു എന്നാണ് കുവൈയെ ഏറ്റെടുത്തുകൊണ്ട് ഫോക്സ്വാഗണ്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

click me!