വരുന്നൂ പുത്തന്‍ ബ്രസയുമായി മാരുതി

Web Desk   | Asianet News
Published : Jan 18, 2021, 08:16 PM IST
വരുന്നൂ പുത്തന്‍ ബ്രസയുമായി മാരുതി

Synopsis

അന്നുമുതല്‍ ജനപ്രിയ വാഹനമായി മാറാന്‍ വിറ്റാരെക്ക് കഴിഞ്ഞു. ഇപ്പോഴിതാ പുതിയ ബ്രസയെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മാരുതി 

നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രെസ.  2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രെസയെ വിപണിയിലെത്തിക്കുന്നത്. അന്നുമുതല്‍ ജനപ്രിയ വാഹനമായി മാറാന്‍ വിറ്റാരെക്ക് കഴിഞ്ഞു. ഇപ്പോഴിതാ പുതിയ ബ്രസയെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മാരുതി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വർഷം അവസാനം പുതിയ രൂപത്തിൽ ബ്രെസ എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലുള്ള ബ്രെസയുടെ അടിസ്ഥാന ഡിസൈൻ ഘടകങ്ങൾ നിലനിർത്തി കൂടുതൽ സ്പോർട്ടിയായിരിക്കും പുതിയ വാഹനം. ഹാർടെക് പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന വാഹനത്തിൽ സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയും പ്രതീക്ഷിക്കാം.
ഇന്റീരിയറിൽ സമൂല മാറ്റങ്ങളുമായി എത്തുന്ന കാറിന്റെ സ്ഥലസൗകര്യവും ബുട്ട് സ്പെയ്സും വർദ്ധിക്കും. നിലവിലെ ബ്രെസയിൽ ഉപയോഗിക്കുന്ന 1.5 ലീറ്റർ പെട്രോൾ എൻജിൻ തന്നെയായിരിക്കും പുതിയ എസ്‌യുവിയിലും. കൂടാതെ മാരുതിയുടെ പുതിയ 1.5 ലീറ്റർ ഡീസൽ എൻജിൻ ബ്രെസയിലൂടെ അരങ്ങേറാനുള്ള സാധ്യതയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രെസ.  എസ്‍ ‌യു വികളുടെ ഗാംഭീര്യവും ചെറുകാറുകളുടെ ഉപയോഗക്ഷമതയും മികച്ച ഇന്ധനക്ഷമതയുമുള്ള  കോംപാക്റ്റ് എസ് യു വി സെഗ്മെന്‍റിലെ കരുത്തനെന്ന പേര് അരക്കിട്ടുറപ്പിച്ച് ബ്രെസ വിപണിയിലും നിരത്തിലും കുതിക്കുകയാണ്. അടുത്തിടെ വിപണിയില്‍ അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് മാരുതി വിറ്റാര ബ്രെസ റെക്കാഡ് ഇട്ടിരുന്നു.  

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം