Volkswagen Virtus : പുതിയ വിര്‍ട്ടസ് സെഡാന്‍ അവതരിപ്പിച്ച് ഫോക്‌സ് വാഗണ്‍

Web Desk   | Asianet News
Published : Mar 08, 2022, 04:00 PM IST
Volkswagen Virtus : പുതിയ വിര്‍ട്ടസ് സെഡാന്‍ അവതരിപ്പിച്ച് ഫോക്‌സ് വാഗണ്‍

Synopsis

ടിഎസ്‌ഐ സാങ്കേതികവിദ്യയില്‍ തയ്യാറാക്കിയ വിര്‍ട്ടസ്, ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴില്‍ 95 ശതമാനം വരെ പ്രാദേശികവല്‍ക്കരണ നിലവാരത്തില്‍ എംക്യുബി എഒ ഐഎന്‍ പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ചെടുത്തതാണ് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

കൊച്ചി : ഇന്ത്യന്‍ വിപണിയില്‍ ജര്‍മ്മന്‍ (German) വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍ (Volkswagen) പ്രീമിയം മിഡ്‌സൈസ് സെഗ്മെന്റിലെ സെഡാനായ ഫോക്‌സ് വാഗണ്‍ വിര്‍ട്ടസ്' അവതരിപ്പിച്ചു. ടിഎസ്‌ഐ സാങ്കേതികവിദ്യയില്‍ തയ്യാറാക്കിയ വിര്‍ട്ടസ്, ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴില്‍ 95 ശതമാനം വരെ പ്രാദേശികവല്‍ക്കരണ നിലവാരത്തില്‍ എംക്യുബി എഒ ഐഎന്‍ പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ചെടുത്തതാണ് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഇന്ത്യയില്‍ നിന്നും ഫോക്‌സ്‌വാഗണ്‍ പോളോ പിന്‍വാങ്ങുന്നു!

ആക്റ്റീവ് സിലിണ്ടര്‍ ടെക്‌നോളജിയുള്ള  1.5 ലിറ്റര്‍ ടിഎസ്‌ഐ ഇവിഒ എഞ്ചിനും, 1.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിനും ഉള്ളതാണ് വിര്‍ട്ടസ്. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഒട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ അല്ലെങ്കില്‍ ഏഴ് സ്‍പീഡ് ഡിഎസ്‍ജി ട്രാന്‍സ്‍മിഷന്‍ ഓപ്ഷനുകള്‍ എന്നിവയും ഉണ്ട്. വൈല്‍ഡ് ചെറി റെഡ്, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ, റിഫ്ളക്‌സ് സില്‍വര്‍, കുര്‍ക്കുമ യെല്ലോ, കാന്‍ഡി വൈറ്റ്, റൈസിംഗ് ബ്‌ളൂ എന്നീ നിറങ്ങളില്‍ ലഭിക്കും. 151 സെയില്‍സ് ടച്ച് പോയിന്റുകളിലുടനീളവും ഫോക്‌സ് വാഗണ്‍ ഇന്ത്യ വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം വഴിയും വിര്‍ട്ടസ്  പ്രീ-ബുക്ക് ചെയ്യാം എന്നും കമ്പനി അറിയിച്ചു. 

ആകര്‍ഷകമായ ഇന്റീരിയറുകള്‍, 20.32 സെന്റിമീറ്റര്‍ ഡിജിറ്റല്‍ കോക്ക്പിറ്റ്, 25.65 സെന്റിമീറ്റര്‍  ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഒട്ടോ എന്നിവയിലൂടെ സജ്ജീകരിച്ച വയര്‍ലെസ് ആപ്പ് കണക്റ്റ്, സ്റ്റാന്‍ഡേര്‍ഡായി ഇമ്മേഴ്‌സീവ് ശബ്‍ദമുള്ള എട്ടു സ്പീക്കറുകള്‍, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിംഗ്, മൈ ഫോക്‌സ് വാഗണ്‍ കണക്റ്റ് ആപ്പ് തുടങ്ങിയവയാണ് വിര്‍ട്ടസിന്റെ പ്രത്യേകതകള്‍. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, മള്‍ട്ടി കൊളിഷന്‍ ബ്രേക്കുകള്‍, ഹില്‍-ഹോള്‍ഡ് കണ്‍ട്രോള്‍, എല്‍ഇഡി ഡിആര്‍എല്‍ ഉള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഐഎസ്ഒഎഫ്ഐഎക്സ്, ടയര്‍ പ്രഷര്‍ ഡിഫ്ലേഷന്‍ വാണിങ്, റിവേഴ്‌സ് ക്യാമറ തുടങ്ങി  40ലധികം  സുരക്ഷാ സവിശേഷതകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ചലനാത്മകവും വൈകാരികവുമായ ഡിസൈന്‍ ഭാഷ, വിശാലമായ ഇന്റീരിയറുകള്‍, പ്രവര്‍ത്തനക്ഷമത, ടിഎസ്‌ഐ സാങ്കേതികവിദ്യ എന്നിവയുള്ള വിര്‍ട്ടസ് ഞങ്ങളുടെ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കുമെന്നു ഫോക്‌സ് വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.ഈ വിഭാഗത്തിലെ ഏറ്റവും നീളമേറിയ കാറായ വിര്‍ട്ടസ്, ഡൈനാമിക്-പെര്‍ഫോമന്‍സ് ലൈനുകളില്‍ മികച്ച ക്ലാസ് ഫീച്ചറുകളാല്‍ നിറഞ്ഞിരിക്കുന്നു. ആശിഷ് ഗുപ്ത പറഞ്ഞു.

ഫെബ്രുവരിയിൽ ഫോക്‌സ്‌വാഗൺ ഇന്ത്യയ്ക്ക് 4,028 യൂണിറ്റുകളുടെ വിൽപ്പന
2022 ഫെബ്രുവരിയിൽ 84 ശതമാനം വളർച്ച നേടി ജര്‍മ്മന്‍ (German) വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗൺ (Volkswagen) പാസഞ്ചർ കാർസ് ഇന്ത്യ ശക്തമായ വിൽപ്പന പ്രകടനം രേഖപ്പെടുത്തി. കഴിഞ്ഞ മാസം കമ്പനി മൊത്തം 4,028 യൂണിറ്റുകൾ വിറ്റു. ടൈഗൂണിൽ ലഭിച്ച പ്രതികരണമാണ് ഈ ഫലത്തിന് കാരണമായത് എന്ന് കാര്‍ വെയ്‍ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോക്‌സ്‌വാഗൺ പറയുന്നതനുസരിച്ച്, കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ പ്രകടനത്തിന് കമ്പനി സാക്ഷ്യം വഹിച്ചു. ഫോക്‌സ്‌വാഗൺ വിർറ്റസിന്റെ വരവോടെ ഈ നമ്പറുകൾ വളരുമെന്ന് ബ്രാൻഡ് പ്രതീക്ഷിക്കുന്നു . വെന്റോയുടെ പിൻഗാമിയായ വിര്‍ടസ് സെഡാൻ 2022 മാർച്ച് 8-ന് ലോകത്തിൽ അരങ്ങേറ്റം കുറിക്കും. 

2022 ഫെബ്രുവരിയിൽ ഉണ്ടായ ശക്തമായ പ്രകടനം ഇന്ത്യൻ വിപണിക്കായി വികസിപ്പിച്ചെടുത്ത ശരിയായ ഉൽപ്പന്ന തന്ത്രത്തിന്റെ തെളിവാണെന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്‍ത ഈ അവസരത്തിൽ അഭിപ്രായപ്പെട്ടു. "ടൈഗൺ പോലുള്ള ഫോക്‌സ്‌വാഗൺ ഉൽപ്പന്നങ്ങളോടുള്ള ഉപഭോക്താക്കളുടെ സ്‌നേഹവും അംഗീകാരവുമാണ് ഈ ശക്തമായ ഫലത്തിലേക്ക് നയിച്ചത്. ഉടൻ തന്നെ അനാച്ഛാദനം ചെയ്യാൻ പോകുന്ന ഫോക്‌സ്‌വാഗൺ വിർറ്റസിന് ഞങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് സമാനമായ അഭിനന്ദനവും സ്വീകാര്യതയും ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ബ്രാൻഡ് ഫോക്‌സ്‌വാഗൺ എന്ന നിലയിൽ, അഭിലാഷമുള്ള ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലോകോത്തര ജർമ്മൻ എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങളും താങ്ങാനാവുന്ന ഉടമസ്ഥത അനുഭവവും ഞങ്ങളുടെ വിശാലമായ നെറ്റ്‌വർക്കിലൂടെയും മൊബിലിറ്റി സൊല്യൂഷൻ ഓഫറുകളിലൂടെയും ആക്‌സസ് ചെയ്യാനുള്ള ഞങ്ങളുടെ നിരന്തരമായ പരിശ്രമമാണിത്. ഫോക്‌സ്‌വാഗൺ വിർറ്റസിനൊപ്പം, പ്രീമിയം മിഡ്-സൈസ് സെഡാൻ വിഭാഗത്തെ ഉത്തേജിപ്പിക്കാൻ ബ്രാൻഡ് സജ്ജമാണ്.." അദ്ദേഹം വ്യക്തമാക്കി. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം