ഈ കാറില്‍ അധോവായു വിടരുത്, വെറൈറ്റി മുന്നറിയിപ്പുമായി ഒരു ഡ്രൈവര്‍!

Published : Jun 01, 2019, 11:22 AM IST
ഈ കാറില്‍ അധോവായു വിടരുത്, വെറൈറ്റി മുന്നറിയിപ്പുമായി ഒരു ഡ്രൈവര്‍!

Synopsis

ആരെയും അമ്പരപ്പിക്കുന്ന വിധം മുന്നറിയിപ്പ് സ്റ്റിക്കര്‍ പതിച്ച ഒരു വാഹനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

ഒരു വാഹനത്തിനകത്ത് നിങ്ങള്‍ എന്തൊക്കെ മുന്നറിയിപ്പു സ്റ്റിക്കറുകല്‍ നിങ്ങല്‍ കണ്ടിട്ടുണ്ടാകും? പുകവലിക്കരുത്, കൈയ്യു തലയും പുറത്തിടരുത് തുടങ്ങി പലതരത്തിലുള്ള മുന്നറിയിപ്പ് സ്റ്റിക്കറുകളാവും ഇതുവരെ പലരും കണ്ടിരിക്കുക. എന്നാല്‍ ഇതാ ഇതൊന്നുമല്ലാത്തെ ആരെയും അമ്പരപ്പിക്കുന്ന വിധം മുന്നറിയിപ്പ് സ്റ്റിക്കര്‍ പതിച്ച ഒരു വാഹനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

അധോവായു വിടരുത് എന്നുള്ള മുന്നറിയിപ്പാണ് ഇത്. കേട്ടിട്ട് പലര്‍ക്കും കൗതുകം തോന്നുന്നുണ്ടാകും. അങ്ങ് സിംഗപ്പൂരിലെ ഒരു ടാക്സി കാറ്‍ ഡ്രൈവര്‍ തന്‍റെ വാഹനത്തിനകത്ത് ഒടിച്ച അറിയിപ്പാണ് ഇത്. ദ ലോസ്റ്റ് ട്രാവലര്‍ എന്ന ഫേസ് ബുക്ക് പേജിലാണ് ഒരു യാത്രികന്‍ തന്‍റെ അനുഭവം പങ്ക് വച്ച് കൊണ്ട് ഈ ചിത്രം പോസ്റ്റ് ചെയ്‍തിരിക്കുന്നത്. 

സിഗപ്പൂർ ഒരു ടാക്സിക്കുള്ളിൽ കയറിയപ്പോള്‍ കണ്ട ഒരു വെറൈറ്റി സ്റ്റിക്കര്‍ ആണിതെന്നു പറഞ്ഞാണ് രസകരമായ പോസ്റ്റ്. പാവം ഡ്രൈവര്‍ക്ക് ആരെങ്കിലും പണി കൊടുത്തിരിക്കുമെന്നും ഇങ്ങനെ ഒരു അവസ്ഥ വന്നാൽ എന്തു ചെയ്യുമെന്നുമൊക്കെ ചോദിച്ചു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണരൂപം

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ