പോത്തിൻകൂട്ടം മൂക്ക് തകര്‍ത്തിട്ടും കൂസാതെ വന്ദേ ഭാരത്; ഇതാണ് ആ സുരക്ഷാ രഹസ്യം!

By Web TeamFirst Published Oct 7, 2022, 10:33 AM IST
Highlights

‘മൂക്ക്’ പൊളിഞ്ഞിട്ടും കുലുക്കമില്ലാതെ മിനിട്ടിനുള്ളില്‍ യാത്ര തുടര്‍ന്ന വന്ദേ ഭാരത്. ട്രെയിനിന്‍റെ സുരക്ഷാ സവിശേഷതകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇതാ വന്ദേ ഭാരതിന്‍റെ ചില സുരക്ഷാ സവിശേഷതകള്‍

ട്ടംതുടങ്ങി ഒരാഴ്ച തികയും മുമ്പേ അപകടത്തില്‍പ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് ആണിപ്പോള്‍ വാര്‍ത്തകളിലെ താരം. കഴിഞ്ഞ ദിവസമാണ് പോത്തുകളെ ഇടിച്ചതിനെ തുടർന്ന് ഗാന്ധി നഗർ മുംബൈ വന്ദേഭാരത് ട്രെയിനിന് കേടുപാടുകൾ സംഭവിച്ചത്. ഗുജറാത്തിലെ മണിനഗറിനടുത്ത് വച്ച് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ നടന്ന സംഭവത്തില്‍ വന്ദേഭാരതിന്‍റെ‘മൂക്ക്’ പൊളിഞ്ഞു. പക്ഷേ എന്നിട്ടും കുലുക്കമില്ലാതെ പത്ത് മിനിട്ടിനുള്ളില്‍ യാത്ര തുടര്‍ന്ന ട്രെയിനിന്‍റെ സുരക്ഷാ സവിശേഷതകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇതാ വന്ദേ ഭാരതിന്‍റെ ചില സുരക്ഷാ സവിശേഷതകള്‍ അറിയാം.

വേഗതയില്‍ ജപ്പാന്‍റെ ബുള്ളറ്റ് ട്രെയിനിനെ മലര്‍ത്തിയടിച്ചു, 'വന്ദേ, ഭാരത്' എന്ന് തൊഴുത് രാജ്യം!

പുതിയ വന്ദേ ഭാരത് 2.0 ആണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിച്ചാൽ പുറംചട്ട പൊളിയുന്ന തരത്തിലാണ് പുത്തൻ വന്ദേഭാരതിന്റെ മുൻഭാഗം ഫൈബർകൊണ്ട് നിർമിച്ചിരിക്കുന്നതെന്ന് ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലെ വിദഗ്‌ധർ പറയുന്നു.  പാളംതെറ്റാതിരിക്കാൻ ഇത് ഉപകരിക്കും. മാത്രമല്ല സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ, മുൻ വന്ദേ ഭാരത് ട്രെയിനുകളിൽ ഇല്ലാതിരുന്ന ഓട്ടോമാറ്റിക് ആന്റി കൊളിഷൻ സിസ്റ്റമാണ് പുതിയ ട്രെയിനിൽ ഘടിപ്പിച്ചിരിക്കുന്നത്. കോച്ചുകളിൽ ഡിസാസ്റ്റർ ലൈറ്റുകൾ ഉണ്ട്.  അവയുടെ ബാറ്ററി ബാക്കപ്പ് മൂന്ന് മണിക്കൂറാണ്, അവസാനത്തെ ഒരു മണിക്കൂർ ബാറ്ററി ബാക്കപ്പിൽ നിന്ന് വർധിച്ചു.

പുറംഭാഗത്ത് എട്ട് ഫ്ലാറ്റ്ഫോം സൈഡ് ക്യാമറകളുണ്ട്, നാലിൽ നിന്ന്. കോച്ചുകളിൽ പാസഞ്ചർ-ഗാർഡ് ആശയവിനിമയ സൗകര്യവുമുണ്ട്, അത് ഓട്ടോമാറ്റിക് വോയ്‌സ് റെക്കോർഡിംഗ് സവിശേഷതയാണ്. പുതിയ ട്രെയിൻസെറ്റ് ഉയർന്നതാണ്, ഇത് 400 മില്ലിമീറ്ററിൽ നിന്ന് 650 മില്ലിമീറ്റർ വരെ വെള്ളപ്പൊക്കത്തിൽ നിന്ന് സുരക്ഷിതമാക്കുന്നു.

ഈ ട്രെയിൻ വെറും 129 സെക്കൻഡിനുള്ളിൽ പരമാവധി വേഗത പരിധിയായ 160 കിലോമീറ്റർ വേഗത്തിലെത്തും. ബാറ്ററി ബാക്കപ്പ് 3 മണിക്കൂർ നീണ്ടുനിൽക്കും. ട്രെയിനിന് എല്ലാ കോച്ചുകളിലും റിക്ലൈനർ സൗകര്യം ഉണ്ടായിരിക്കും. ദുരന്ത സാഹചര്യങ്ങൾക്കായി ഓരോ കോച്ചിലും 4 ലൈറ്റുകൾ. അഡ്വാൻസ് ഫയർ ഡിറ്റക്ഷൻ സിസ്റ്റം. ആൻറി ബാക്ടീരിയൽ സംവിധാനം ഉപയോഗിച്ച് വായു ശുദ്ധീകരണം. വിദൂര നിരീക്ഷണത്തോടുകൂടിയ കേന്ദ്രീകൃത കോച്ച് നിരീക്ഷണ സംവിധാനം.

കഴിഞ്ഞ ദിവസത്തെ അപകടം ഇങ്ങനെ
മുംബൈയിൽനിന്ന്‌ ഗാന്ധിനഗറിലേക്ക് വരുകയായിരുന്ന ട്രെയിൻ അഹമ്മദാബാദ് സ്റ്റേഷനിൽ എത്തുന്നതിനുമുമ്പ് വാട്ട്വയില്‍ വച്ചായിരുന്നു അപകടം. വ്യാഴാഴ്ച രാവിലെ 11.15-ഓടെയാണ് എരുമക്കൂട്ടത്തെ വണ്ടിയിടിച്ചത്. ചെറിയ വളവായതിനാൽ എൻജിൻ ഡ്രൈവർ എരുമകളെ കണ്ടില്ല. അപകടം സംഭവിക്കുമ്പോള്‍ 100 കിലോമീറ്റർ വേഗതയിലായിരുന്നു ട്രെയിൻ. ഇടിയുടെ ആഘാതത്തില്‍ നാല് എരുമകളും ചത്തു. ടെരിയിന്‍റെ മൂക്കിന്‍റെ പുറംചട്ട പൊളിഞ്ഞെങ്കിലും യന്ത്രഭാഗങ്ങൾക്ക് തകരാറോ ആളുകൾക്ക് പരിക്കോ ഇല്ല. ട്രെയിൻ പത്തുമിനിറ്റിനുള്ളിൽ യാത്ര തുടർന്നതായി റെയിൽവേ അധികൃതർ പറഞ്ഞു.

വിമാനങ്ങളെ തോല്‍പ്പിക്കും നമ്മുടെ വന്ദേ ഭാരത് 2.0, എങ്ങനെയെന്നല്ലേ? ഇതാ അറിയേണ്ടതെല്ലാം!

വേലികെട്ടുന്നു
അതിവേഗ ട്രെയിനുകൾ പോകുന്ന പാളങ്ങളിലേക്ക് മൃഗങ്ങൾ കടക്കാതിരിക്കാൻ വേലികെട്ടുന്ന ജോലികൾ നടക്കുന്നുണ്ട്. കൂടുതൽ സൗകര്യങ്ങളുള്ള വന്ദേഭാരത്-2.0 ട്രെയിൻ സെപ്റ്റംബർ 30-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിനഗറിൽ ഉദ്ഘാടനം ചെയ്‍തത്. വന്ദേ ഭാരത് എക്‌സ്പ്രസില്‍ ഒരു തവണ യാത്രചെയ്‍താല്‍ പതിവായി വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ പോലും പിന്നീട് യാത്രചെയ്യുന്നതിനായി വന്ദേ ഭാരത് എക്‌സ്പ്രസ് തിരഞ്ഞെടുക്കുമെന്നാണ് ഗാന്ധിനഗർ മുതൽ മുംബൈ സെൻട്രൽ വരെയുള്ള പുതിയ വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്‍തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. 

click me!