കോവിഡ് പ്രതിരോധം, നിര്‍മ്മാണശാലകള്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ യമഹ

By Web TeamFirst Published May 12, 2021, 3:39 PM IST
Highlights

പ്രമുഖ ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ ഇന്ത്യയിലെ രണ്ട് പ്ലാന്റുകളിലെ ഉൽപ്പാദനം താത്കാലികമായി നിർത്തിവയ്ക്കുന്നു. 

പ്രമുഖ ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ ഇന്ത്യയിലെ രണ്ട് പ്ലാന്റുകളിലെ ഉൽപ്പാദനം താത്കാലികമായി നിർത്തിവയ്ക്കുന്നു. കൊവിഡ് പ്രതിരോധത്തിനായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തർപ്രദേശിലെ സുരജ്‌പുറിലെയും തമിഴ്‍നാട്ടിലെ ചെന്നൈയിലും ഉള്ള പ്ലാന്റുകളാണ് അടയ്ക്കുന്നത്. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും വൈറസ് വ്യാപനം തടയാന്‍ ഇത് അനിവാര്യമാണെന്നും കമ്പനി അറിയിച്ചതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ രണ്ട് പ്ലാന്റിന്റെയും പ്രവര്‍ത്തനങ്ങള്‍ മേയ് 15 മുതല്‍ മേയ് 30 വരെ നിര്‍ത്തി വയ്ക്കുകയാണെന്നാണ് യമഹ അറിയിച്ചിരിക്കുന്നത്. ജൂണിൽ ഉൽപ്പാദനം തുടരണോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. സാഹചര്യം നോക്കി ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് കമ്പനി പറയുന്നത്. 

ഈ പുതിയ നടപടി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും വൈറസ് വ്യാപനം തടയാന്‍ ഇത് അനിവാര്യമാണെന്നും യമഹ അറിയിച്ചു. കമ്പനി തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയ്ക്ക ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നതെന്നും നിര്‍മാണം നിര്‍ത്തി വയ്ക്കുന്നുണ്ടെങ്കിലും ഡീലര്‍മാര്‍ക്ക് വാഹനമെത്തിക്കാന്‍ ശ്രമിക്കുമെന്നും യമഹ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!