വരുന്നൂ, യമഹയുടെ കുഞ്ഞന്‍ എംടി 15

Published : Sep 30, 2019, 10:15 PM IST
വരുന്നൂ, യമഹയുടെ കുഞ്ഞന്‍ എംടി 15

Synopsis

നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ എംടി 15ന്റെ ചെറിയ മോഡല്‍ അവതരിപ്പിക്കാനൊരുങ്ങി യമഹ  

നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ എംടി 15ന്റെ ചെറിയ മോഡല്‍ അവതരിപ്പിക്കാനൊരുങ്ങി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ. 125 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ബൈക്കിന്‍റെ ഹൃദയം. ഈ എന്‍ജിന്‍ 14.7 ബിഎച്ച്പി കരുത്തും 12.4 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ആറ് സ്പീഡാണ് ട്രാന്‍സ്‍മിഷന്‍.  പിന്നില്‍ മോണോഷോക്കും മുന്നില്‍ ഫോര്‍ക്കുമാണ് സസ്പെന്‍ഷന്‍ ഒരുക്കുന്നത്.

എംടി 15-നെ അടിസ്ഥാനമാക്കിയായിരിക്കും എംടി-125-ഉം എത്തുന്നത്. എന്നാല്‍ വലിപ്പത്തില്‍ എംടി 15നെക്കാള്‍ ചെറുതായിരിക്കും പുതിയ മോഡല്‍. ഹെഡ്‍ ലൈറ്റിലും മറ്റും നേരിയ മാറ്റങ്ങളുണ്ടാകും. 

ഡ്യൂക്ക് 125നോട് മത്സരിക്കാനായാണ് എംടി സീരീസിലെ ഈ കുഞ്ഞനെ യമഹ അവതരിപ്പിക്കുന്നത്. യൂറോപ്യന്‍ വിപണികളിലായിരിക്കും ഈ ബൈക്ക് ആദ്യം അവതരിപ്പിക്കുക. ബൈക്കിന്‍റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
വില കൂടിയ എസ്‌യുവി തകരാറിലായി! കമ്പനി 75 ലക്ഷം രൂപ തിരികെ നൽകാൻ കോടതി ഉത്തരവ്