വാഹനമോടിക്കുമ്പോൾ ആംബുലൻസ് സൈറൺ കേട്ടാൽ പരിഭ്രാന്തരാകരുത്, വഴിമാറേണ്ടത് എങ്ങനെയെന്ന് പൊലീസ് പറയുന്നത് കേൾക്കൂ

Published : May 05, 2025, 05:19 AM IST
വാഹനമോടിക്കുമ്പോൾ ആംബുലൻസ് സൈറൺ കേട്ടാൽ പരിഭ്രാന്തരാകരുത്, വഴിമാറേണ്ടത് എങ്ങനെയെന്ന് പൊലീസ് പറയുന്നത് കേൾക്കൂ

Synopsis

ഏത് വശത്ത് കൂടെ ആംബുലൻസ് കടത്തി വിടണമെന്ന് ആലോചിച്ച് പലരും അങ്കലാപ്പിലാകാറുണ്ട്. സഞ്ചരിക്കുന്ന വാഹനം ഇടത് വശത്തേക്ക് ഒതുക്കുകയാണ് വേണ്ടതെന്ന് കേരള പൊലീസ്. 

വാഹനം ഓടിക്കുന്നതിനിടെ ആംബുലൻസിന്‍റെ സൈറണ്‍ കേട്ടാൽ പലരും പരിഭ്രാന്തരാകാറുണ്ട്. ഏത് വശത്ത് കൂടെ ആംബുലൻസ് കടത്തി വിടണമെന്ന് ആലോചിച്ച് പലരും ടെൻഷടിക്കാറുണ്ട്. സഞ്ചരിക്കുന്ന വാഹനം ഇടത് വശത്തേക്ക് ഒതുക്കുകയാണ് വേണ്ടതെന്ന് കേരള പൊലീസ് പറയുന്നു. എന്നിട്ട് കഴിവതും ആംബുലൻസിനെ വലതു ഭാഗത്തു കൂടെ കടന്നു പോകാൻ അനുവദിക്കണം.

കേരള പൊലീസിന്‍റെ പോസ്റ്റ് താഴെ പലരും റോഡിൽ നേരിടേണ്ടിവന്ന അനുഭവങ്ങൾ വെളിപ്പെടുത്തി. ആംബുലൻസ് ഡ്രൈവർമാർക്കും ബോധവത്കരണം ആവശ്യമാണെന്നും അവരുടെ വാഹനത്തിൽ ഉള്ള ജീവന്റെ അതേ വിലയാണ് റോഡിൽ വണ്ടിയൊടിക്കുന്ന മറ്റു ജീവനുകൾക്കും എന്നാണ് ഒരു പ്രതികരണം. എങ്ങോട്ടും ഒതുക്കാൻ കഴിയാത്തപ്പോഴും തൊട്ടു പിന്നിൽ വന്ന് ഹോൺ മുഴക്കി പരിഭ്രാന്തി പരത്തുന്നത് ശരിയല്ലെന്നാണ് മറ്റൊരു അഭിപ്രായം.

മറ്റു വാഹനങ്ങൾക്ക് ഒതുക്കി കൊടുക്കാൻ സൈഡ് ഇല്ലെങ്കിലും ഭ്രാന്തമായ വേഗതയിൽ പേടിപ്പെടുത്തുന്ന രീതിയിലാണ് ആംബുലൻസുകൾ മിക്കതും പാഞ്ഞു വരുന്നതെന്ന് ഒരാൾ കുറിച്ചു. രോഗികൾ ഇല്ലാത്തപ്പോഴും ചിലപ്പോൾ അനാവശ്യമായി ആംബുലൻസുകൾ ഹോണ്‍ മുഴക്കി പേടിപ്പിക്കുന്നു എന്നാണ് മറ്റൊരു പരാതി. മറ്റെല്ലാ വണ്ടികളും ആംബുലൻസിനു വേണ്ടി വഴി മാറിക്കൊടുക്കുമ്പോൾ, ആംബുലൻസിൻ്റെ പുറകേ വച്ച് പിടിക്കുന്ന ചില ബൈക്കുകാരുണ്ടെന്നാണ് മറ്റൊരു കമന്‍റ്. 

PREV
Read more Articles on
click me!

Recommended Stories

എസ്‌യുവി വിപണി പിടിക്കാൻ 4 പുത്തൻ താരങ്ങൾ!
ബലേനോയോ അതോ ഗ്ലാൻസയോ നല്ലത്? വാങ്ങും മുൻപ് ഇതറിയൂ