മൈലേജും വിലയും കേട്ടാല്‍ ആരും അമ്പരക്കും; വരുന്നു പുത്തന്‍ സ്വിഫ്റ്റ്

Published : Jul 19, 2017, 10:01 PM ISTUpdated : Oct 05, 2018, 03:01 AM IST
മൈലേജും വിലയും കേട്ടാല്‍ ആരും അമ്പരക്കും; വരുന്നു പുത്തന്‍ സ്വിഫ്റ്റ്

Synopsis

ഇന്ത്യൻ വിപണിയിൽ അടുത്ത വർഷം പുറത്തിറക്കുന്ന സ്വിഫ്റ്റിന്റെ ഹൈബ്രിഡ്  പതിപ്പുമായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍. ജാപ്പനീസ് വിപണിയിലാണ് സുസുക്കി  സ്വിഫ്റ്റിന്റെ ഹൈബ്രി‍ഡ് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. എസ്ജി, എസ്എൽ എന്നീ വകഭേദങ്ങളിലാണ് പുതിയ ഹൈബ്രിഡ് പതിപ്പ്.

ലീറ്ററിന് 32 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് സുസുക്കി അവകാശപ്പെടുന്നത്. ഏകദേശം 1,660,000 മുതല്‍ 1,944,000 ജാപ്പനീസ് യെന്‍ (9.44 ലക്ഷം-11.06 ലക്ഷം രൂപ) വരെയാണ് ഹൈബ്രിഡ് സ്വിഫ്റ്റിന്റെ ജപ്പാനിലെ വില. 1.2 ലീറ്റർ പെട്രോൾ എൻജിൻ വകഭേദത്തിലാണു സുസുക്കി ഹൈബ്രിഡ് സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്. 91 ബിഎച്ച്പി കരുത്തു പകരുന്ന എൻജിനെ കൂടാതെ 10 കിലോവാട്ട് കരുത്തുള്ള ജനറേറ്റർ യൂണിറ്റും കൂടി ഹൈബ്രിഡ് പതിപ്പിലുണ്ട്.

മില്‍ഡ് ഹൈബ്രിഡ് SHVS സംവിധാനത്തില്‍ സ്വിഫ്റ്റ് ഹൈബ്രിഡ് ML, സ്വിഫ്റ്റ് ഹൈബ്രിഡ് RS എന്നിവ നേരത്തെ ജാപ്പനീസ് വിപണിയിലുണ്ട്. ഇതിന്റെ പിന്‍മുറക്കാരാണ് പുതിയ രണ്ട് വാഹനങ്ങല്‍.  1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനൊപ്പം ഓട്ടോ ഗിയര്‍ ഫിഷ്റ്റില്‍ 10kW മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റാണ് (MGU) വാഹനത്തെ ചലിപ്പിക്കുക.

അധികം ഭാരം വഹിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓട്ടോമാറ്റിക്കായി എഞ്ചിന്‍ ഓഫായി നിശ്ചിത ദൂരം ഇലക്ട്രിക് മോട്ടോറിനെ മാത്രം ആശ്രയിച്ച് സഞ്ചരിക്കാന്‍ ഹൈബ്രിഡ് സ്വിഫ്റ്റിന് സാധിക്കും. ടൂ വില്‍ ഡ്രൈവില്‍ ലഭിക്കുന്ന വാഹനത്തിന്‍റെ രൂപത്തില്‍ നിലവിലുള്ള സ്വിഫ്റ്റില്‍നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ല.

മികച്ച സ്പോർട്ടി ലുക്ക് നൽകുന്ന ഡിസൈനാണ് പുതിയ സ്വിഫ്റ്റിന്. പുത്തൻ സ്വിഫ്റ്റിനു നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് 100 കിലോഗ്രാമോളം ഭാരം കുറവാകും. പൂർണമായും പൊളിച്ചെഴുതിയ അകത്തളമായിരിക്കും പുതിയ കാറിന്. പ്രീമിയം ഇന്റീരിയറായിരിക്കും മറ്റൊരു വലിയ പ്രത്യേകത. വിപണിയിലെ പുത്തൻ മോഡലുകളോടു കിടപിടിക്കുന്ന ഇൻസ്ട്രമെന്റ് ക്ലസ്റ്ററും മറ്റു സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ പ്രതീക്ഷിക്കാം. നിലവിലുള്ള 1.2 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ ഡീസൽ എൻജിനുകൾ കൂടാതെ 1.5 ലീറ്റർ ഡീസൽ, 1.0 ലീറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോള്‍ എന്‍ജിനും എത്തിയേക്കുമെന്നും സൂചനയുണ്ട്.

നിലവില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്കുള്ള നികുതി ഇളവ് കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞ സാഹചര്യത്തില്‍ ഹൈബ്രിഡ് സ്വിഫ്റ്റ് ഇങ്ങോട്ടെത്താന്‍ സാധ്യത കുറവാണ്. സിയാസ് സെഡാന്‍, എര്‍ട്ടിഗ എംപിവി എന്നീ രണ്ടു മോഡലുകള്‍ SHVS മില്‍ഡ് ഹൈബ്രിഡില്‍ ഇന്ത്യയിലുണ്ട്. നികുതി ഇളവ് അടുത്തിടെ പിന്‍വലിച്ചതോടെ ഇവയുടെ വിലയില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. അടുത്ത വർഷം ഇന്ത്യയിലെത്തുന്ന മോ‍ഡൽ സുസുക്കി മൈക്രോ ഹൈബ്രിഡ് ടെക്നോളജി ഉപയോഗിച്ച് മൈലേജ് കൂട്ടിയാകും എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഇന്ത്യൻ നിരത്തിൽ ഏറ്റവുമധികം മൈലേജ് അവകാശപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കിലൊന്നായി സ്വിഫ്റ്റ് മാറും. കോംപാക്ട് ശൈലി പൂർണമായും ഉപേക്ഷിക്കാതെ പുതിയ ‘സ്വിഫ്റ്റി’ൽ ഹാച്ച്ബാക്കിന്റെ സവിശേഷതകൾ ഉൾപ്പെടുത്താനാവും മാരുതി സുസുക്കിയുടെ ശ്രമം.

 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ഇന്ത്യൻ വിപണിയിൽ ടെസ്‌ലയുടെ തുടക്കം പതറിയോ? അടുത്തിടെ വന്ന വിയറ്റ്‍നാമീസ് കമ്പനി പോലും മുന്നിൽ
എസ്‌യുവി വിപണി ഇളകിമറിയും: അഞ്ച് പുതിയ താരങ്ങൾ എത്തുന്നു