ബീച്ചിലൂടെ പറക്കുന്ന പജേറോ; സ്റ്റിയറിംഗ് വീലിനു പിന്നില്‍ ടൊവിനോ

By Web TeamFirst Published Sep 22, 2018, 9:35 PM IST
Highlights

മിസ്തുബിഷി പജീറോ ബ്ലാക്ക് ബീസ്റ്റിൽ കടലോരത്തു കൂടി പായുന്ന യുവ താരം ടൊവിനോ തോമസിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

മിസ്തുബിഷി പജീറോ ബ്ലാക്ക് ബീസ്റ്റിൽ കടലോരത്തു കൂടി പായുന്ന യുവ താരം ടൊവിനോ തോമസിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

ടൊവിനോയുടെ പുതിയ ചിത്രം തീവണ്ടിയുടെ ലോക്കേഷനുകളിലൊന്നായ കോഴിക്കോടിലെ തിക്കൊടി ഡ്രൈവ് ഇൻ ബീച്ചിലൂടെ പജീറോ ഓടിക്കുന്ന വിഡിയോയാണ് വൈറലാകുന്നത്. തീവണ്ടിയുടെ ഫെയ്സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ചിത്രത്തിലെ നായിക സംയുക്ത മേനോനാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മുമ്പ് മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദറിലും ഒരു ബ്ലാക്ക് ബീസ്റ്റ് താരമായി എത്തിയിരുന്നു. പോസ്റ്റില്‍ പല മമ്മൂട്ടി ആരാധകരും ഇക്കാര്യം കമന്‍റായി രേഖപ്പെടുത്തുന്നുണ്ട്.

click me!