ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ബജാജും

Published : Nov 28, 2018, 05:44 PM IST
ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ബജാജും

Synopsis

രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ പ്രമുഖരായ ബജാജ് ഇലക്ട്രിക് വാഹന ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. 

രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ പ്രമുഖരായ ബജാജ് ഇലക്ട്രിക് വാഹന ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. 2019ല്‍ ഇലക്ട്രിക് ബൈക്കുകളുടെ നിര്‍മാണം ആരംഭിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. സ്റ്റൈലിഷിനൊപ്പം കൂടുതല്‍ സുരക്ഷയും അധിക മൈലേജും ഉറപ്പാക്കുന്ന ഇലക്ട്രിക് ബൈക്കുകളും സ്‌കൂട്ടറുകളും പുറത്തിറക്കാനാണ് ബജാജിന്‍റെ നീക്കം. 

അര്‍ബനൈറ്റ് എന്ന പേരിലായിരിക്കും ബജാജിന്റെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കുക. കമ്മ്യൂട്ടര്‍ ബൈക്കുകളും പെര്‍ഫോമന്‍സ് ബൈക്കുകളും കരുത്തേറിയ സ്‌കൂട്ടറുകളും ബജാജിന്റെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയില്‍ അണിനിരത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020-ഓടെ വിവിധ മോഡലിലുള്ള ബജാജ് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിയേക്കും.

PREV
click me!

Recommended Stories

ഈ കരുത്തുറ്റ മോട്ടോർസൈക്കിളിന് 25,000 രൂപയുടെ കിഴിവ്, ഒപ്പം സൗജന്യ ആക്‌സസറികളും
ഡ്യുക്കാറ്റി V2 ബൈക്കുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം?