ഇന്ത്യക്ക് മുന്നില്‍ എതിരാളികള്‍ ഇനി ഒന്നുകൂടി വിറയ്ക്കും; വരുന്നൂ ചിനൂക്ക്!

Published : Oct 13, 2018, 11:38 AM IST
ഇന്ത്യക്ക് മുന്നില്‍ എതിരാളികള്‍ ഇനി ഒന്നുകൂടി വിറയ്ക്കും; വരുന്നൂ ചിനൂക്ക്!

Synopsis

അമേരിക്കന്‍ വ്യോമസേനയുടെ കരുത്തന്‍ ചിനൂക് ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയുടെയും ഭാഗമാകുന്നു. ബോയിങ്ങിൽ നിന്ന് ഇന്ത്യ വാങ്ങുന്ന 15 ചിനൂക് (സിഎച്ച് 47 എഫ് ) കോപ്റ്ററുകൾ താമസിയാതെ എത്തുമെന്നു വ്യോമസേനാ വൃത്തങ്ങൾ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ദില്ലി: അമേരിക്കന്‍ വ്യോമസേനയുടെ കരുത്തന്‍ ചിനൂക് ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയുടെയും ഭാഗമാകുന്നു. ബോയിങ്ങിൽ നിന്ന് ഇന്ത്യ വാങ്ങുന്ന 15 ചിനൂക് (സിഎച്ച് 47 എഫ് ) കോപ്റ്ററുകൾ താമസിയാതെ എത്തുമെന്നു വ്യോമസേനാ വൃത്തങ്ങൾ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങളിൽ യുഎസ് സേനയ്ക്കു കരുത്തു പകർന്ന ഈ ഹെലികോപ്റ്ററുകള്‍ നിലവിൽ ലോകത്തുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്ന്. 1962ലാണ് ചിനൂക്ക് ആദ്യമായി ആകാശം കാണുന്നത്. നിലവിൽ അമേരിക്ക,  ഇറാൻ, ഇറ്റലി, ജപ്പാൻ ഒമാൻ, സ്പെയിൻ, ഓസ്ട്രേലിയ, അർജന്റീന, സൗത്ത് കൊറിയ, യു കെ തുടങ്ങി നിരവധി രാജ്യങ്ങളിലെ സേനകളുടെ ഭാഗമാണ് ഈ ഹെലികോപ്റ്ററുകള്‍. 

ചിനൂക് ചിഎച്ച്–എഫ് ഹെലികോപ്റ്ററിന്റെ അത്യാധുനിക പതിപ്പാണ് ഇന്ത്യ വാങ്ങുന്നത്. എതിരാളികളെക്കാള്‍ കൂടിയ വേഗമാണ് ചിനൂകിന്റെ പ്രത്യേകത. മണിക്കൂറിൽ 302 കിലോമീറ്ററാണ് പരമാവധി വേഗം. ഏകദേശം 741 കിലോമീറ്റർ വരെ 6100 മീറ്റർ ഉയരത്തിൽ വരെ ഒറ്റയടിക്ക് പറക്കാനാവും. വാഹനങ്ങൾക്കെത്താൻ കഴിയാത്ത ദുർഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയയന്ത്രങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ എത്തിക്കുയാണ് ചിനൂക്കിന്‍റെ പ്രധാന ദൗത്യം. 

10886 കിലോഗ്രാം ഭാരം വഹിക്കാനും ഈ കരുത്തനാകും.  മൂന്നു പേരാണ് ചിനൂക്കിലെ ക്രൂ. അവരെ കൂടാതെ 33 മുതൽ 35 വരെ സൈനികരേയും വഹിക്കാനാവും. 3529 കിലോവാട്ട് വീതമുള്ള രണ്ട് ടർബോ ഷാഫ്റ്റ് എൻജിനാണ് ഹെലികോപ്റ്ററിന്‍റെ ഹൃദയം. വിവിധ മോഡലുകളിലായി ഇതുവരെ ഏകദേശം 1500ൽ അധികം ഹെലികോപ്റ്ററുകൾ കമ്പനി നിർമിച്ചിട്ടുണ്ട്.

ചിനൂക്ക് എത്തുന്നതോടെ ഇന്ത്യൻ വ്യോമ സേനയുടെ കരുത്തുകൂട്ടും. ഇതു പറത്തുന്നതിൽ വിദഗ്ധ പരിശീലനത്തിനായി ഇന്ത്യന്‍ വ്യോമ സേനാംഗങ്ങൾ നെതർലൻഡ്സിലെത്തി നിർമാതാക്കളായ ബോയിങ് കമ്പനിയുടെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.  
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ചൈൽഡ് സീറ്റ് ലക്ഷ്വറിയല്ല, കാരണമിത്, ഗുരുതര പരിക്കുകൾ മുതൽ മരണം വരെ ഒഴിവാകും