യാത്രക്കാരെ ജീവിതത്തിലേക്കിറക്കി ആ ബസ് ഡ്രൈവര്‍ പോയത് മരണത്തിലേക്ക്

Web Desk |  
Published : Jul 20, 2018, 09:08 PM ISTUpdated : Oct 02, 2018, 04:22 AM IST
യാത്രക്കാരെ ജീവിതത്തിലേക്കിറക്കി ആ ബസ് ഡ്രൈവര്‍ പോയത് മരണത്തിലേക്ക്

Synopsis

യാത്രക്കാരെ ജീവിതത്തിലേക്കിറക്കി ബസ് ഡ്രൈവര്‍ പോയത് മരണത്തിലേക്ക്

നെ​ഞ്ചു​വേ​ദ​നയുടെ രൂപത്തില്‍ മരണം വന്നു വിളിച്ചപ്പോഴും തന്നെ വിശ്വസിച്ച യാ​ത്ര​ക്കാ​രെ ജീവിതത്തിലേക്കിറക്കാന്‍ അയാള്‍ മറന്നില്ല. അവരെ സുരക്ഷിതമായി ഇറക്കിവിട്ട് അയാള്‍ മരണത്തിലേക്ക് ബസോടിച്ചു പോയി. അല്‍പ്പം താമസിച്ചിരുന്നെങ്കില്‍ റോഡിലെവിടെയെങ്കിലും ഒടുങ്ങുമായിരുന്ന ആ ജീവിതങ്ങള്‍ക്ക് മധു എന്ന ബസ് ഡ്രൈവറെ ഒരു തേങ്ങലോടെയല്ലാതെ ഇനി ഓര്‍ക്കാനാവില്ല. വയനാട്ടിലെ പെരിക്കല്ലൂരിലാണ് സം​ഭ​വം.

കോട്ടയത്തു നിന്നും പെരിക്കല്ലൂരിലേക്കു വരികയായിരുന്ന സോണിയ എ​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​ർ കോട്ടയം കാര്‍ത്തികപ്പള്ളി സ്വദേശി മധു​ (48) ആണ് മ​രി​ച്ച​ത്. വെള്ളിയാഴ്ച പുലര്‍ച്ചെ കോട്ടയ്ക്കലിനു സമീപം പുത്തനത്താണിയിലാണ് സം​ഭ​വം. ബസ് ഓടിക്കുന്നതിനിടെ തളര്‍ച്ച അനുഭവപ്പെട്ട മധു ഹാന്‍ഡ് ബ്രേക്ക് ഇട്ട് ബസ് നിര്‍ത്തിയ ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവര്‍ത്തകരും യാത്രക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംസ്കാരം ഇന്നു രാവിലെ 11ന് കോട്ടയത്ത് നടക്കും.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

2025-ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ അഞ്ച് മികച്ച മഹീന്ദ്ര എസ്‌യുവികൾ
ടൊയോട്ട വിൽപ്പനയിൽ ഇടിവ്, കാരണം ഇതാണ്