പുഴയില്‍ വീണ് ഒഴുകി അപ്രത്യക്ഷമാകുന്ന ബസ്; ഞെട്ടിക്കുന്ന വീഡിയോ!

Published : Sep 24, 2018, 05:51 PM ISTUpdated : Sep 24, 2018, 05:54 PM IST
പുഴയില്‍ വീണ് ഒഴുകി അപ്രത്യക്ഷമാകുന്ന ബസ്; ഞെട്ടിക്കുന്ന വീഡിയോ!

Synopsis

പ്രളയജലത്തില്‍ നദിയിലേക്ക് വീണ് ഒഴുകിപ്പോകുന്ന ടൂറിസ്റ്റ് ബസിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഹിമാചല്‍പ്രദേശിലെ പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രമായ മണാലിയിലാണ് സംഭവം.

ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. ബീസ് നദിക്കരയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ആഢംബര ടൂറിസ്റ്റ് ബസ്. കുത്തിയൊഴുകി വന്ന പ്രളയജലത്തില്‍ നദിയുടെ തീരം ഇടിഞ്ഞ് ബസ് പുഴയിലേക്ക് വീഴുകയായിരുന്നു. കനത്ത ഒഴുക്കില്‍പ്പെട്ട് ബസ് കിലോമീറ്ററുകളോളം ഒഴുകിപ്പോകുന്നതും ഒടുവില്‍ അപ്രത്യക്ഷമാകുന്നതും വീഡിയോയില്‍ വ്യക്തമാണ്. അപകടം നടക്കുന്ന സമയത്ത് ബസില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്‍ച രാവിലെ 11 മണിയോടെ ഒരു ട്രക്കും സമാനമായ രീതിയില്‍ ബീസ് നദിയിലെ ഒഴുക്കില്‍പ്പെട്ടിരുന്നു. ഈ സംഭവത്തിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ല. ദിവസങ്ങളായുള്ള കനത്ത മഴയില്‍ ഹിമാചലിലെ ജനജീവിതം താറുമാറായിരിക്കുകയാണ്. ബീസ് നദിയിലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഛണ്ഡീഗഡ് - മണാലി ദേശീയപാതയില്‍ ഗാതഗതം നിരോധിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

ആരാണ് മുന്നിൽ? ഒലയും ആതറും പിന്നിൽ; ടിവിഎസ്, ബജാജ്, വിഡ കൈയടക്കിയത് 61.8 ശതമാനം ഇലക്ട്രിക് സ്‍കൂട്ടർ വിപണി
2027 ഏപ്രിൽ മുതൽ പുതിയ കാറുകൾക്ക് പുതിയ നിയമം; ചെറിയ കാറുകൾക്കും ഇളവില്ല, അറിയാം കാഫെ-3 നിയമങ്ങൾ