കൂട്ടിയിടിച്ച കാറുകള്‍ പറന്നുപൊങ്ങി,പിന്നെ സംഭവിച്ചത്!

Published : Aug 28, 2018, 05:19 PM ISTUpdated : Sep 10, 2018, 04:05 AM IST
കൂട്ടിയിടിച്ച കാറുകള്‍ പറന്നുപൊങ്ങി,പിന്നെ സംഭവിച്ചത്!

Synopsis

ട്രാഫിക് സിഗ്ന‍ലുകൾ മുറിച്ച് കടക്കുമ്പോൾ അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന ഒരു വീഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

വാഹനങ്ങളിലെ ഡാഷ് ക്യാമറകളില്‍ പതിയുന്ന അപകദൃശ്യങ്ങള്‍ അടുത്തകാലത്തായി ആരെയും ഭയപ്പെടുത്തും. എന്നാല്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഒരുപരിധിവരെ ഇത്തരം വീഡിയോ ദൃശ്യങ്ങള്‍ നമ്മെ സഹായിക്കും. 

ട്രാഫിക് സിഗ്ന‍ലുകൾ മുറിച്ച് കടക്കുമ്പോൾ അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന ഒരു വീഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കാനഡയിലെ റിച്ചമണ്ട് ഹിൽ എന്ന സ്ഥലത്താണ് അപകടം. സിഗ്നലിൽ ഇടത്തോട്ടു തിരിയാൻ ശ്രമിച്ച കാറും നേരെ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

പാഞ്ഞു വരുന്ന ചുവന്ന ഒരു കാറും വെളുത്ത കാറും തമ്മില്‍ കൂട്ടിയിടിച്ച് ഉയർന്നു പൊങ്ങുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍. സിഗ്നൽ കാത്തുകിടന്നൊരു വാഹനത്തിന്റെ ഡാഷ് ബോർഡ് ക്യാമറയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവത്തില്‍ യാത്രികരായ മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

PREV
click me!

Recommended Stories

ആരാണ് മുന്നിൽ? ഒലയും ആതറും പിന്നിൽ; ടിവിഎസ്, ബജാജ്, വിഡ കൈയടക്കിയത് 61.8 ശതമാനം ഇലക്ട്രിക് സ്‍കൂട്ടർ വിപണി
2027 ഏപ്രിൽ മുതൽ പുതിയ കാറുകൾക്ക് പുതിയ നിയമം; ചെറിയ കാറുകൾക്കും ഇളവില്ല, അറിയാം കാഫെ-3 നിയമങ്ങൾ