പുത്തന്‍ കാർ നിന്നു കത്തി; കാരണമറിയാതെ കുടുംബം

Published : Nov 11, 2018, 09:50 AM ISTUpdated : Nov 11, 2018, 10:01 AM IST
പുത്തന്‍ കാർ നിന്നു കത്തി; കാരണമറിയാതെ കുടുംബം

Synopsis

കുടുംബം യാത്ര കഴിഞ്ഞെത്തിയ ഉടന്‍ പുതിയ കാറിനു തീപിടിച്ചു.

കുടുംബം യാത്ര കഴിഞ്ഞെത്തിയ ഉടന്‍ പുതിയ കാറിനു തീപിടിച്ചു. കായംകുളത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി എംഎസ്എം കോളജിനു സമീപമുള്ള സാബുവിന്റെ കാറിനാണ് തീപിടിച്ചത്. കാറില്‍ പുറത്തു പോയി വന്ന കുടുംബം കാറിൽ നിന്നും പുറത്തിറങ്ങിയ ഉടനെ മുൻവശത്തു നിന്നും തീ ആളിപ്പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടർന്ന് അഗ്നിശമന സേന എത്തി തീ അണയ്ക്കുകയായിരുന്നു. 

എന്നാല്‍ തീ പിടിക്കാന്‍ എന്താണു കാരണമെന്നറിയാതെ അധികൃതരും കുടുംബവും കുഴങ്ങുകയാണ്. രണ്ടു മാസം മുൻപ് ഒന്നാം കുറ്റിയിൽ റോഡരികിൽ നിർത്തിയ മറ്റൊരു കാറും സമാനമായ രീതിയിൽ തീപിടിച്ചു നശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

PREV
click me!

Recommended Stories

സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്
എസ്‌യുവി പോരാട്ടം: ടാറ്റ നെക്‌സോണിനെ വീണ്ടും മറികടന്ന് ഹ്യുണ്ടായി ക്രെറ്റ