ഉത്തർപ്രദേശിൽ മരിച്ചവർക്കും ഡ്രെെവിം​ഗ് ലെെസൻസ് നല്‍കി!

web desk |  
Published : Jun 03, 2018, 10:02 PM ISTUpdated : Jun 29, 2018, 04:23 PM IST
ഉത്തർപ്രദേശിൽ മരിച്ചവർക്കും ഡ്രെെവിം​ഗ് ലെെസൻസ് നല്‍കി!

Synopsis

മരിച്ചവർക്ക് മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി സംഭവം ഉത്തർപ്രദേശിൽ

ലഖ്നൗ:  ഉത്തർപ്രദേശിൽ മരിച്ചവർക്ക് മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി. യുപിയിലെ മഥുരയിലാണ് മരിച്ച രണ്ട് വ്യക്തികൾക്ക് ഡ്രൈവിംഗ് ലൈസന്‍സ് നൽകിയത്. ചേത്രം ജാഡോ, വീരേന്ദ്ര എന്നിവര്‍ക്കാണ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. സംഭവത്തിൽ ക്ലര്‍ക്കിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

2017 ജൂലെെ 9നാണ് ചേത്രം മരിച്ചത്. എന്നാൽ ഇയാൾക്ക് 2018 മാര്‍ച്ച്‌ 22 നാണ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. 2017 നവംബര്‍ 26 നാണ് വീരേന്ദ്ര മരിച്ചത്. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ 19 നാണ് ഇയാള്‍ക്ക് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. മരിച്ച വ്യക്തിക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രെെവിം​ഗ് ലെെസൻസ് നൽകിയതെന്ന് വിശദീകരണം നൽകാൻ അസിസ്റ്റ്റ്റ് റിജണൽ ട്രാൻസ്പോർട്ട് ഓഫീസർ ആവശ്യപ്പെട്ടിട്ടുണ്ട്. 

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന് മുമ്പ് മുംബൈ ഭീകരാക്രമണ കേസിൽ അറസ്റ്റിലായ ഭീകരൻ അജ്മൽ കസബിന്റെ പേരിൽ ഒരു വ്യാജ ഡ്രൈവിം​ഗ് ലൈസൻസ് പ്രസിദ്ധീകരിച്ചിരുന്നു.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സ്ഥലപരിമിതി ഇനിയില്ല: വലിയ ബൂട്ട് സ്പേസുള്ള കാറുകൾ
സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്