1.34 കോടിയുടെ കാർ വാങ്ങി; സന്തോഷം പങ്കിടാന്‍ നാട്ടുകാര്‍ക്ക് സ്വർണ്ണം പൊതിഞ്ഞ പലഹാരം!

Published : Sep 16, 2018, 06:57 PM ISTUpdated : Sep 19, 2018, 09:27 AM IST
1.34 കോടിയുടെ കാർ വാങ്ങി; സന്തോഷം പങ്കിടാന്‍ നാട്ടുകാര്‍ക്ക് സ്വർണ്ണം പൊതിഞ്ഞ പലഹാരം!

Synopsis

1.3 കോടിരൂപയുടെ ആഢംബര വാഹനം സ്വന്തമാക്കിയ കർഷകൻ സന്തോഷം പങ്കുവെയ്ക്കാന്‍ വിതരണം ചെയ്തത് സ്വർണം പൂശിയ മധുരപലാഹരം. പൂനെയിലാണ് ഈ അപൂര്‍വ്വ സംഭവം.  

1.3 കോടിരൂപയുടെ ആഢംബര വാഹനം സ്വന്തമാക്കിയ കർഷകൻ സന്തോഷം പങ്കുവെയ്ക്കാന്‍ വിതരണം ചെയ്തത് സ്വർണം പൂശിയ മധുരപലാഹരം. പൂനെയിലാണ് ഈ അപൂര്‍വ്വ സംഭവം.

സുരേഷ് പോക്‌ലേ എന്ന കർഷകനാണ് ഈ വേറിട്ട മനുഷ്യന്‍. 1.34 കോടി രൂപ വിലയുള്ള ജാഗ്വർ എസ്ജെയാണ് സുരേഷ് സ്വന്തമാക്കിയത്. തുടര്‍ന്ന് സന്തോഷം പങ്കിടാന്‍ ഗ്രാമീണര്‍ക്ക് സ്വർണം പൂശിയ പേട വിതരണം ചെയ്യുകയായിരുന്നു. കിലോയ്ക്ക് 7000 രൂപ വില വരുന്ന സ്വര്‍ണ്ണം പൂശിയ മധുരം മൂന്നു കിലോയാണ് ഇവർ വിതരണം ചെയ്തത്. ഗ്രാമത്തിലെ എല്ലാവർക്കും ഇതു കിട്ടി.

ഏറെക്കാലത്തെ ആഗ്രഹമായിരുന്ന ആഡംബര കാർ സ്വന്തമാക്കിയ സന്തോഷം പങ്കിടാനാണ് സ്വർണ്ണത്തിൽ പൊതിഞ്ഞ മധുരം നൽകിയത് എന്നാണ് സുരേഷിന്റെ മകൻ ദീപക് പറയുന്നതെന്ന കാര്‍ ടോര്‍ഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും സംഭവം സോ,്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ജാഗ്വറിന്റെ ഏറ്റവും ആഡംബര മോഡലുകളിലൊന്നാണ് എക്സ്ജെ. 3 ലീറ്റർ വി6 പെട്രോൾ എൻജിനാണ് കാറിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 269 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കും സൃഷ്‍ടിക്കും.

PREV
click me!

Recommended Stories

കിയയുടെ ലോകകപ്പ് സമ്മാനം: അമേരിക്കയിലേക്ക് പറക്കാം
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ