
ഇന്ത്യയിലെ മികച്ച നാല് കമ്പനികളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര എന്നിവ 2025 അവസാനത്തോടെ ആവേശകരമായ എസ്‌യുവി ലോഞ്ചുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. താങ്ങാനാവുന്ന വിലയിൽ ഒരു പുതിയ 5 സീറ്റർ എസ്‌യുവി (എസ്‌കുഡോ) പുറത്തിറക്കാൻ കമ്പനി ഒരുങ്ങുകയാണ്. അതേസമയം അടുത്ത തലമുറ ഹ്യുണ്ടായി ആകട്ടെ വെന്യുവിനെ പുതുക്കിയ രൂപത്തിൽ പുറത്തിറക്കും. ടാറ്റയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിയറയും മഹീന്ദ്രയുടെ ബോൺ ഇലക്ട്രിക് XEV 7eയും അതത് സെഗ്‌മെന്റുകളിലെ മത്സരം കൂടുതൽ കടുത്തതാക്കും. ഈ എസ്‌യുവികളെക്കുറിച്ച് വിശദമായി അറിയാം.
ടാറ്റ സിയറ
പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നീ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളോടെയാണ് പുതിയ ടാറ്റ സിയറയെ അവതരിപ്പിക്കുന്നത്. ഉള്ളിൽ ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണം, ആംബിയന്റ് ലൈറ്റിംഗ് സ്ട്രിപ്പ്, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം എന്നിവ ഉൾപ്പെടും. എസ്‌യുവിയിൽ എഡിഎഎസ് സ്യൂട്ടും ഉണ്ടായിരിക്കും. കൂടാതെ 540 ഡിഗ്രി സറൗണ്ട് ക്യാമറ വ്യൂ, വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഡോൾബി അറ്റ്‌മോസുള്ള പ്രീമിയം ജെബിഎൽ സൗണ്ട് സിസ്റ്റം തുടങ്ങിയ ഹാരിയർ ഇവിയിൽ നിന്നുള്ള ചില സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു.
മാരുതി എസ്‍ക്യുഡോ
Y17 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ പുതിയ മാരുതി അഞ്ച് സീറ്റർ എസ്‌യുവി, ഗ്രാൻഡ് വിറ്റാരയിൽ നിന്ന് ഡിസൈൻ ഘടകങ്ങളും സവിശേഷതകളും കടമെടുക്കും. ഇതിന്റെ പ്ലാറ്റ്‌ഫോമും പവർട്രെയിനും അതിന്റെ പ്രീമിയം പതിപ്പിൽ നിന്ന് കടമെടുക്കും. ഇത് അരീന ഡീലർഷിപ്പ് വഴിയായിരിക്കും വിൽക്കുന്നത്. പുതിയ എസ്‌യുവി അൽപ്പം കൂടുതൽ നീളം ഉള്ളതായിരിക്കുമെന്നും വലിയ ബൂട്ട് സ്‌പേസ് വാഗ്‍ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ഇതിന്റെ പ്രൊഡക്ഷൻ-റെഡി പതിപ്പിന് മാരുതി എസ്‌കുഡോ എന്ന് പേരിടാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
മഹീന്ദ്ര XEV 7e
മഹീന്ദ്ര XEV 7e (ഇലക്ട്രിക് XUV700)ക്ക് XEV 9e യിൽ നിന്ന് നിരവധി ഡിസൈൻ ഘടകങ്ങളും സവിശേഷതകളും ലഭിക്കും. അതേസമയം പവർട്രെയിൻ പങ്കിടുകയും ചെയ്യും. അതായത് 59kWh, 79kWh ബാറ്ററി പായ്ക്ക് എന്നിവ ഉപയോഗിച്ച് ഇത് വാഗ്‍ദാനം ചെയ്യപ്പെടും. ഇത് യഥാക്രമം 542km ഉം 656km ഉം റേഞ്ച് വാഗ്‍ദാനം ചെയ്യുന്നു. XEV 7e യ്ക്ക് ഈ കണക്കുകൾ വ്യത്യാസപ്പെടാം. ഒരു ഓപ്ഷണൽ എഡബ്ല്യുഡി സിസ്റ്റവും വാഗ്ദാനം ചെയ്തേക്കാം.
അടുത്ത തലമുറ ഹ്യുണ്ടായി വെന്യു
മൂന്നാം തലമുറ ഹ്യുണ്ടായി വെന്യു സമഗ്രമായ ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളുമായാണ് എത്തുന്നത്. അതേസമയം എഞ്ചിൻ സജ്ജീകരണം നിലനിർത്തുകയും ചെയ്യും. ഫീച്ചറുകളുടെ കാര്യത്തിൽ, സബ്‌കോംപാക്റ്റ് എസ്‌യുവിക്ക് ലെവൽ 2 ADAS സ്യൂട്ടിനൊപ്പം വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പനോരമിക് സൺറൂഫും വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും ലഭിച്ചേക്കാം.