
ഈ വർഷത്തെ ദീപാവലി സീസണിൽ പുതിയ 5 സീറ്റർ എസ്‌യുവി പുറത്തിറക്കാൻ മാരുതി സുസുക്കി ഒരുങ്ങുന്നു. വരാനിരിക്കുന്ന പുതിയ മോഡലിനെക്കുറിച്ച് കാർ നിർമ്മാതാവ് ഇതുവരെ മിണ്ടിയിട്ടില്ല; എന്നിരുന്നാലും, ഇതിന് 'മാരുതി എസ്‌ക്യുഡോ' എന്ന് പേരിടാനും ഗ്രാൻഡ് വിറ്റാരയ്ക്ക് താഴെയും ബ്രെസ്സയ്ക്ക് മുകളിലുമായിരിക്കും സ്ഥാനം നൽകാനും സാധ്യത. ഗ്രാൻഡ് വിറ്റാര ഒരു നെക്‌സ എക്‌സ്‌ക്ലൂസീവ് ഓഫറാണെങ്കിലും, എസ്‌ക്യുഡോ അരീന ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴിയാണ് വിൽക്കുന്നത്. ഈ പുതിയ മാരുതി 5 സീറ്റർ എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മറ്റ് ഇടത്തരം എസ്‌യുവികൾ എന്നിവയുമായി മത്സരിക്കും.
5 സീറ്റർ ആണെങ്കിലും, മാരുതി എസ്‍കുഡോ (Y17 എന്ന് രഹസ്യനാമം) ഗ്രാൻഡ് വിറ്റാരയേക്കാൾ നീളമുള്ളതായിരിക്കും. അതിന്റെ നീളം 4,345 എംഎം ആണ്. നീളമുള്ള ബോഡി ഘടന വലിയ ബൂട്ട് സ്പേസിനെ സൂചിപ്പിക്കുന്നു. അളവനുസരിച്ച്, ഇത് ബ്രെസയേക്കാൾ വലുതായിരിക്കും. ഗ്രാൻഡ് വിറ്റാരയെ പിന്തുണയ്ക്കുന്ന ഗ്ലോബൽ-സി പ്ലാറ്റ്‌ഫോമിലാണ് ഈ പുതിയ മാരുതി 5 സീറ്റർ എസ്‌യുവി രൂപകൽപ്പന ചെയ്‍തിരിക്കുന്നത്.
വരാനിരിക്കുന്ന മാരുതി എസ്ക്യൂഡോയുടെ ഔദ്യോഗിക വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, 140 ബിഎച്ച്പി നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 116 ബിഎച്ച്പി, 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് ഓപ്ഷനുകളിൽ ലഭ്യമായ ഗ്രാൻഡ് വിറ്റാരയുമായി എസ്‌യുവി അതിന്റെ പവർട്രെയിൻ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. സിഎൻജി ഇന്ധന ഓപ്ഷനും വാഗ്ദാനം ചെയ്തേക്കാം. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 5-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾപ്പെടും. എസ്ക്യൂഡോ ഒരു AWD സിസ്റ്റവുമായി വരാൻ സാധ്യതയുണ്ട്.
പുതിയ മാരുതി 5 സീറ്റർ എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപകൽപ്പനയും സ്റ്റൈലിംഗും ഗ്രാൻഡ് വിറ്റാരയോട് സാമ്യമുള്ളതായിരിക്കും. എങ്കിലും, ചില സൗന്ദര്യവർദ്ധക മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഇന്റീരിയർ ലേഔട്ടും സവിശേഷതകളും ഗ്രാൻഡ് വിറ്റാരയിൽ നിന്ന് കടമെടുത്തതായിരിക്കാം. പനോരമിക് സൺറൂഫ് പോലുള്ള ചില പ്രീമിയം സവിശേഷതകൾ മാരുതി എസ്കുഡോയിൽ നഷ്ടമാകാൻ സാധ്യതയുണ്ട്.
വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, HUD (ഹെഡ്-അപ്പ് ഡിസ്‌പ്ലേ), വയർലെസ് ഫോൺ ചാർജർ, TPMS, ഹിൽ ഡിസന്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ ഇതിൽ ഉൾപ്പെടാം.