ടാറ്റ സിയറയുടെ പുനരവതാരം: വിലയും പ്രധാന വിശേഷങ്ങളും

Published : Nov 27, 2025, 05:15 PM IST
Tata Sierra, Tata Sierra Safety, Tata Sierra Varients

Synopsis

ടാറ്റ സിയറ എസ്‌യുവി 11.49 ലക്ഷം രൂപ പ്രാരംഭ വിലയിൽ ഇന്ത്യയിൽ തിരിച്ചെത്തി. ഏഴ് വേരിയന്റുകളിൽ ലഭ്യമായ ഈ മോഡൽ, 1.5 ലിറ്റർ ടർബോ പെട്രോൾ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് വരുന്നത്. 2025 ഡിസംബർ 16 മുതൽ ബുക്കിംഗ് ആരംഭിക്കും.

ടാറ്റ സിയറ ഒടുവിൽ ഇന്ത്യയിൽ ഗംഭീര തിരിച്ചുവരവ് നടത്തി. 11.49 ലക്ഷം രൂപ മുതൽ വിലയുള്ള ഈ എസ്‌യുവി മോഡൽ നിര ഏഴ് വകഭേദങ്ങളിലാണ് വരുന്നത് - സ്മാർട്ട്+, പ്യുവർ, പ്യുവർ+, അഡ്വഞ്ചർ, അഡ്വഞ്ചർ+, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ്+.

ഔദ്യോഗിക ബുക്കിംഗുകൾ 2025 ഡിസംബർ 16 ന് ആരംഭിക്കും. ഡെലിവറികൾ 2026 ജനുവരി 16 ന് ആരംഭിക്കും. നിലവിൽ, കാർ നിർമ്മാതാവ് അടിസ്ഥാന വേരിയന്റിന്റെ വില പ്രഖ്യാപിച്ചു, വേരിയന്റ് തിരിച്ചുള്ള പൂർണ്ണ വില പട്ടിക ഡിസംബർ ആദ്യ ആഴ്ചകളിൽ വെളിപ്പെടുത്തും. എങ്കിലും, ബ്രാൻഡ് ഇതിനകം തന്നെ വിശദമായ വേരിയന്റ് തിരിച്ചുള്ള ഫീച്ചർ ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.

ARGOS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ടാറ്റ സിയറ, ബ്രാൻഡിന്റെ പുത്തൻ 1.5 ലിറ്റർ, 4 സിലിണ്ടർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ പെട്രോൾ എഞ്ചിന്റെ അരങ്ങേറ്റമാണ്. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ മോട്ടോർ പരമാവധി 160 bhp കരുത്തും 255 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 106 bhp കരുത്തും 145 Nm ടോർക്കും നൽകുന്ന പുതിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും വാഗ്ദാനം ചെയ്യുന്നു.

ഡീസൽ പതിപ്പിൽ 1.5 ലിറ്റർ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്, 118 bhp പവർ ഉത്പാദിപ്പിക്കാൻ ഇത് ട്യൂൺ ചെയ്തിട്ടുണ്ട്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഇതിൽ ഉപയോഗിക്കാം. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് മാത്രമേയുള്ളൂ. മോഡൽ നിരയിലുടനീളം ഒരു FWD (ഫ്രണ്ട്-വീൽ ഡ്രൈവ്) സിസ്റ്റം സ്റ്റാൻഡേർഡായി വരുന്നു.

അളവുകളും നിറങ്ങളും

4,340 എംഎം നീളവും 1,841 എംഎം വീതിയും 1,715 എംഎം ഉയരവും 2,730 എംഎം വീൽബേസുമുള്ള പുതിയ ടാറ്റ സിയറ 205 എംഎം ഗ്രൗണ്ട് ക്ലിയറൻസും 622 ലിറ്റർ ബൂട്ട് സ്പേസും വാഗ്ദാനം ചെയ്യുന്നു, ഇത് 1,257 ലിറ്റർ വരെ വികസിപ്പിക്കാം. കൂർഗ് ക്ലൗഡ്സ്, ആൻഡമാൻ അഡ്വഞ്ചർ, മൂന്നാർ മിസ്റ്റ്, പ്യുവർ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ്, ബംഗാൾ റൂഷ് എന്നീ ആറ് മോണോടോൺ കളർ ഓപ്ഷനുകളിലാണ് മോഡൽ ലൈനപ്പ് വാഗ്ദാനം ചെയ്യുന്നത്.

ടാറ്റ സിയറ AWD ലോഞ്ച് വിശദാംശങ്ങൾ

2027-ൽ സിയറ നിരയിൽ ഒരു AWD (ഓൾ-വീൽ ഡ്രൈവ്) സിസ്റ്റം അവതരിപ്പിക്കും, ഐസിഇ, ഇവി പവർട്രെയിൻ ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടും. എസ്‌യുവിയുടെ ARGOS ആർക്കിടെക്ചർ വ്യത്യസ്‍ത ബോഡി സ്റ്റൈലുകൾ, വീൽബേസുകൾ, പവർട്രെയിനുകൾ, ഡ്രൈവ്‌ട്രെയിൻ സിസ്റ്റങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വർഷാവസാന ഓഫറിൽ വൻ വിലക്കുറവ്; ടാറ്റാ പഞ്ച് ഇവിക്ക് 1.60 ലക്ഷം കിഴിവ്
ഒറ്റ ചാർജ്ജിൽ കാസർകോടു നിന്നും തലസ്ഥാനത്തെത്താം; ഈ മഹീന്ദ്ര എസ്‍യുവിക്ക് ഇപ്പോൾ 3.80 ലക്ഷം വിലക്കിഴിവും