സ്കോഡയ്ക്ക് വിൽപ്പന കുതിപ്പ്, ഇന്ത്യയിൽ പുതിയ നാഴികക്കല്ല്

Published : Jul 02, 2025, 04:12 PM IST
Skoda Kylaq

Synopsis

ഇന്ത്യയിൽ സ്കോഡ റെക്കോർഡ് വിൽപ്പന നേടി. കൈലാഖ് എസ്‌യുവിയുടെ വിജയവും മികച്ച ഉപഭോക്തൃ സേവനവും കമ്പനിയുടെ വളർച്ചയ്ക്ക് കാരണമായി. 2025 ന്റെ ആദ്യ പകുതിയിൽ 36,194 യൂണിറ്റുകൾ വിറ്റഴിച്ചു.

ന്ത്യയിൽ വൻ വിൽപ്പനയുമായി ചെക്ക് വാഹന ബ്രാൻഡായ സ്കോഡ. കൈലാഖ് സബ്കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കിയതിനുശേഷം ചെക്ക് വാഹന നിർമ്മാതാക്കൾ മികച്ച വിൽപ്പനയാണ് നേടുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച വാഹന നിർമ്മാതാക്കളിൽ ഏഴാം സ്ഥാനം നേടാൻ ഈ മോഡൽ കമ്പനിയെ സഹായിച്ചു . ടയർ I, ടയർ II വിപണികളിൽ ഒന്നാം സ്ഥാനം നേടി. 2025 ന്റെ ആദ്യ പകുതിയിൽ 36,194 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് സ്കോഡ ഓട്ടോ ഇന്ത്യ 25 വർഷത്തെ ഇന്ത്യയിലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അർദ്ധ വാർഷിക വിൽപ്പന രേഖപ്പെടുത്തി. അടുത്തിടെ പുറത്തിറക്കിയ പുതുതലമുറ സ്കോഡ കൊഡിയാക്ക് മൂന്ന്-വരി എസ്‌യുവി, കുഷാഖ് മിഡ്‌സൈസ് എസ്‌യുവി, സ്ലാവിയ സെഡാൻ എന്നിവയും സ്‍കോഡയുടെ മൊത്തം വിൽപ്പനയിൽ മികച്ച സംഭാവന നൽകുന്നു.

പ്രീമിയം ഓഫറുകൾക്ക് പുറമേ, സ്കോഡ ഓട്ടോ ഇന്ത്യ എല്ലാ ഉൽപ്പന്നങ്ങൾക്കും ക്ലാസ് ലീഡിംഗ് സ്റ്റാൻഡേർഡ് വാറന്‍റിയും ഉപഭോക്താക്കൾക്കായി വിപുലീകൃത വാറന്‍റിയും അറ്റകുറ്റപ്പണി പാക്കേജുകളും നൽകുന്നു. മാത്രമല്ല, ഒരു വർഷത്തേക്ക് ഓരോ സ്കോഡ വാങ്ങലിനൊപ്പം സൗജന്യമായി സ്കോഡ സൂപ്പർകാർ മെയിന്റനൻസ് പാക്കേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഈ പാക്കേജ് പ്രകാരം, ഒരു സ്കോഡ ഉടമയുടെ പതിവ് സർവീസിനുള്ള ആദ്യ ചെലവ് ഉടമസ്ഥതയുടെ രണ്ടാം വർഷത്തിന്റെ അവസാനത്തിലോ അല്ലെങ്കിൽ 30,000 കിലോമീറ്റർ ഓടിയതിലോ ആണ്. ഇതിൽ ഏതാണ് ആദ്യം വരുന്നത് അത് ലഭിക്കും. 2021 ൽ 120 ഷോറൂമുകളിൽ നിന്ന് സ്കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ ഡീലർഷിപ്പ് ശൃംഖല 295 ലധികം ടച്ച് പോയിന്റുകളായി വികസിപ്പിച്ചിട്ടുണ്ട്.

സ്കോഡ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ത്യയിലെ ഉപഭോക്താക്കൾ നൽകുന്ന സ്വീകാര്യതയാണ് തങ്ങളുടെ വാർഷിക വിൽപ്പനയിൽ പ്രതിഫലിക്കുന്നത് എന്ന് സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്‍ത ഈ നേട്ടത്തെക്കുറിച്ച് പറഞ്ഞു. സമയബന്ധിതമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കമ്പനിയുടെ ഉൽപ്പന്ന, സേവന ഓഫറുകൾ വ്യത്യസ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഉപഭോക്താക്കൾക്ക് അതുല്യമായ മൂല്യം നൽകാനും, സമാനതകളില്ലാത്ത ഉടമസ്ഥാവകാശ അനുഭവത്തിലൂടെ വിശ്വാസം വളർത്തിയെടുക്കാനും ഈ നേട്ടം തങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

ഞെട്ടിക്കും റിസൾട്ട്; ക്രാഷ് ടെസ്റ്റിൽ പൂജ്യം മാർക്കുമായി ഹ്യുണ്ടായി ഗ്രാൻഡ് ഐ10, ഇന്ത്യൻ നിർമ്മിത കാർ പരീക്ഷിച്ചത് ദക്ഷിണാഫ്രിക്കയിൽ
വർഷാവസാന ഓഫറിൽ വൻ വിലക്കുറവ്; ടാറ്റാ പഞ്ച് ഇവിക്ക് 1.60 ലക്ഷം കിഴിവ്