ടാറ്റ സിയറ ഇവി ഈ ദീപാവലിക്ക് പുറത്തിറങ്ങും

Published : Aug 13, 2025, 05:07 PM IST
Tata Sierra EV

Synopsis

2025 ദീപാവലിയിൽ ടാറ്റ സിയറ ഇവി പുറത്തിറങ്ങുമെന്ന് ടാറ്റ മോട്ടോഴ്‌സ് സ്ഥിരീകരിച്ചു. പുതിയ ആക്റ്റി.ഇവി പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് സിയറ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പെട്രോൾ, ഡീസൽ പതിപ്പുകൾ 2026 ന്റെ തുടക്കത്തിൽ എത്തും.

2020 ഓട്ടോ എക്സ്പോയിലെ ആദ്യ പ്രിവ്യൂ മുതൽ ന്യൂജെൻ ടാറ്റ സിയറ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോൾ, എസ്‌യുവിയെ അതിന്റെ പൂർണ്ണമായ പ്രൊഡക്ഷൻ റെഡി പതിപ്പിന്‍റെ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. കൺസെപറ്റിലെ മിക്ക ഡിസൈൻ ഘടകങ്ങളും നിലനിർത്തിയിട്ടുണ്ട്. അടുത്തിടെ നടന്ന നിക്ഷേപക ബ്രീഫിംഗുകളിലും ഡീലർ അവതരണങ്ങളിലും, 2025 ദീപാവലി സീസണോടെ സിയറ ഇവി ഷോറൂമുകളിൽ എത്തുമെന്ന് ടാറ്റ മോട്ടോഴ്‌സ് സ്ഥിരീകരിച്ചു. എസ്‌യുവി തുടക്കത്തിൽ ഒരു ഇലക്ട്രിക് പവർട്രെയിൻ ഉപയോഗിച്ചായിരിക്കും അവതരിപ്പിക്കുക. കൂടാതെ അതിന്റെ പെട്രോൾ, ഡീസൽ പതിപ്പുകൾ 2026 ന്റെ തുടക്കത്തിൽ എത്തും.

പഞ്ച് ഇവി, കർവ്വ് ഇവി എന്നിവയ്ക്കും അടിസ്ഥാനമായ ബ്രാൻഡിന്‍റെ പുതിയ ആക്റ്റി.ഇവി പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് സിയറ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഔദ്യോഗിക പവർട്രെയിൻ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പുതുതായി പുറത്തിറക്കിയ ടാറ്റ ഹാരിയർ ഇവിയിൽ നിന്ന് 65kWh, 75kWh LFP ബാറ്ററി പായ്ക്കുകൾ കടമെടുത്തതായി റിപ്പോർട്ടുകൾ ഉണ്ട്.

ചെറിയ ബാറ്ററി പിൻ ആക്‌സിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. ഇത് 627 കിലോമീറ്റർ എംഐഡിസി റേഞ്ച് വാഗ്‍ദാനം ചെയ്യുന്നു. അതേസമയം വലിയ ബാറ്ററി പായ്ക്ക് 622 കിലോമീറ്റർ ഇലക്ട്രിക് റേഞ്ച് വാഗ്‍ദാനം ചെയ്യുന്ന ഇരട്ട മോട്ടോറുകളുമായി ജോടിയാക്കിയിരിക്കുന്നു. സിയറ ഇവിയുടെ റേഞ്ച് കണക്കുകൾ ഹാരിയർ ഇവിയിൽ നിന്ന് അൽപ്പം വ്യത്യസ്‍തമായിരിക്കാം. ഹാരിയർ ഇവിയെപ്പോലെ, ഇതിന് ക്യുഡബ്ല്യുഡി (ക്വാഡ് വീൽ ഡ്രൈവ്) അല്ലെങ്കിൽ എഡബ്ല്യുഡി (ഓൾ-വീൽ ഡ്രൈവ്) സിസ്റ്റം ലഭിച്ചേക്കാം.

ഐസിഇയിൽ പ്രവർത്തിക്കുന്ന സിയറ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര എന്നിവയുമായി നേരിട്ട് മത്സരിക്കും. തുടക്കത്തിൽ, അതിന്റെ പെട്രോൾ പതിപ്പ് ഒരു പുതിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും വാഗ്ദാനം ചെയ്യുന്നത്. പിന്നീടുള്ള ഘട്ടത്തിൽ, എസ്‌യുവിക്ക് 170 ബിഎച്ച്പി പരമാവധി പവറും 280 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കും. ടാറ്റ സിയറ ഡീസൽ മോഡലിൽ ഹാരിയറിൽ നിന്ന് കടമെടുത്ത 2.0 ലിറ്റർ ക്രയോടെക് ടർബോചാർജ്‍ഡ് എഞ്ചിൻ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഈ എഞ്ചിൻ പരമാവധി 170 പിഎസ് പവറും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

പുതിയ അവതാരത്തിൽ നിസാൻ കൈറ്റ്; ഇന്ത്യയിലേക്ക് വരുമോ?
വരുന്നത് ഒന്നലധികം ഇലക്ട്രിക് വാഹനങ്ങൾ; മാരുതിയുടെ ഭാവി ഇലക്ട്രിക് പദ്ധതി അമ്പരപ്പിക്കും