
ഉത്സവ സീസണിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ആഭ്യന്തര ജനപ്രിയ വാഹന ബ്രാൻഡായ നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ്. 2025 ഓഗസ്റ്റിൽ തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്ക് ടാറ്റ ടിയാഗോയ്ക്ക് 55,000 രൂപ വരെ കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഓഫർ എന്നിവയും ഉൾപ്പെടുന്നു. 2025 മോഡൽ ടിയാഗോയ്ക്കാണ് ഈ ഓഫർ. അതേസമയം 2024 മോഡൽ ടിയാഗോയ്ക്ക് 75000 രൂപവരെ വിലക്കിഴിവും വാഗ്‍ദാനം ചെയ്യുന്നു. ഡിസ്‌കൗണ്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം.
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഈ കാറിൽ ലഭ്യമാണ്. ഇതിനുപുറമെ, റിയർ പാർക്കിംഗ് ക്യാമറ, പവർ വിൻഡോകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ തുടങ്ങിയ സവിശേഷതകളും നൽകിയിട്ടുണ്ട്. അതേസമയം, സുരക്ഷയ്ക്കായി, ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയും സ്റ്റാൻഡേർഡായി ലഭ്യമാണ്.
പവർട്രെയിനിന്റെ കാര്യത്തിൽ, ടിയാഗോയ്ക്ക് 1.2 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു, ഇത് പരമാവധി 86 bhp പവറും 113 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. കാറിന്റെ എഞ്ചിൻ 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിനുപുറമെ, 28 കിലോമീറ്റർ വരെ മൈലേജ് നൽകുന്ന സിഎൻജി പവർട്രെയിനിന്റെ ഓപ്ഷനും ഈ കാറിൽ ലഭിക്കുന്നു. അഞ്ച് ലക്ഷം രൂപ മുതൽ 8.85 ലക്ഷം രൂപ വരെയാണ് ഇന്ത്യൻ വിപണിയിൽ ടാറ്റ ടിയാഗോ കാറിന്റെ എക്സ്-ഷോറൂം വില.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.