
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ഇന്ദ്രജാൽ ഡ്രോൺ ഡിഫൻസ്, ടൊയോട്ട ഹിലക്സിനെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യത്തെ എഐ ആന്റി-ഡ്രോൺ പട്രോൾ വാഹനമായ ഇന്ദ്രജാൽ റേഞ്ചർ പുറത്തിറക്കി. ഒരു ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) പവർഡ് ആന്റി-ഡ്രോൺ പട്രോൾ വെഹിക്കിൾ (ADPV) ആണ് ഇന്ദ്രജാൽ റേഞ്ചർ. നഗരപ്രദേശങ്ങളിലും സെൻസിറ്റീവ് അതിർത്തി പ്രദേശങ്ങളിലും അനധികൃതവും അപകടകരവുമായ ഡ്രോണുകൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഈ അത്യാധുനിക വാഹനം. ഇന്ത്യയുടെ വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ ഡ്രോൺ അടിസ്ഥാനമാക്കിയുള്ള മയക്കുമരുന്ന്, ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ എന്നിവയുടെ കള്ളക്കടത്ത് അതിവേഗം വർദ്ധിച്ചുവരുന്ന സമയത്താണ് ഈ ലോഞ്ച് എന്നതാണ് ശ്രദ്ധേയം. അതിർത്തിക്കപ്പുറത്തുനിന്നുള്ള വ്യോമ ഭീഷണികളെ നേരിടാൻ പ്രത്യേകം ലക്ഷ്യമിട്ടുള്ള രാജ്യത്തെ ആദ്യത്തെ റെഡി-ടു-ഡിപ്ലോയ് മൊബൈൽ ആന്റി-ഡ്രോൺ പട്രോൾ വെഹിക്കിൾ എന്നാണ് "ഇന്ദ്രജാൽ റേഞ്ചർ" അറിയപ്പെടുന്നത്.
'ഇന്ദ്രജൽ റേഞ്ചർ' ഒരു ഓൾ-ടെറൈൻ 4x4 വാഹനത്തിലാണ് ഘടിപ്പിച്ചിരിക്കുന്നത്, ഇത് ഗ്രീൻ റോബോട്ടിക്സ് വികസിപ്പിച്ചെടുത്തതാണ്. ഇത് പൂർണ്ണമായും മൊബൈൽ ആണ്, കൂടാതെ റോഗ് ഡ്രോണുകളെ നേരിടാൻ നിരവധി അത്യാധുനിക ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. ഡ്രോണിന്റെ നാവിഗേഷൻ സിഗ്നലുകളെ തടസ്സപ്പെടുത്തുന്ന ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (GNSS) സ്പൂഫിംഗ് ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ആശയവിനിമയ ലിങ്കുകൾ വിച്ഛേദിക്കുന്ന ഒരു റേഡിയോ ഫ്രീക്വൻസി (RF) ജാമിംഗ് ടൂളും സ്പ്രിംഗ്-ലോഡഡ് കിൽ സ്വിച്ചും ഇതിലുണ്ട്. ഏറ്റവും പ്രധാനമായി, വാഹനത്തിൽ സ്കൈഒഎസ് എന്ന എഐ പവർ കമാൻഡ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. ഇത് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കാൻ പ്രാപ്‍തമാക്കുന്നു. ഒരു ഡ്രോൺ കണ്ടെത്തുന്നത് മുതൽ അത് പ്രവർത്തനരഹിതമാക്കുന്നത് വരെയുള്ള മുഴുവൻ പ്രക്രിയയും വെറും നിമിഷങ്ങൾ മാത്രമേ എടുക്കൂ എന്ന് കമ്പനി അവകാശപ്പെടുന്നു.
ഇന്ദ്രജൽ റേഞ്ചറിന്റെ ദൗത്യ തലച്ചോറ് എന്നാണ് സ്കൈഒഎസിനെ വിളിക്കുന്നത്. വാഹനം ഉയർന്ന ഭീഷണിയുള്ള മേഖലകളിലേക്ക് പ്രവേശിക്കുമ്പോൾ, സ്കൈഒഎസ് കമാൻഡ് സെന്റർ വാഹനത്തിൽ വിന്യസിച്ചിരിക്കുന്ന കൗണ്ടർ-യുഎഎസ് (സി-യുഎഎസ്) സെൻസർ ഡാറ്റയെ നിർണായകമായ ഒരു എഐ പവർ കൺട്രോൾ കോറിലേക്ക് സംയോജിപ്പിക്കുന്നു. ഇത് വ്യോമ ഭീഷണികളെ തുടർച്ചയായി കണ്ടെത്തുകയും തരംതിരിക്കുകയും മുൻഗണന നൽകുകയും തീരുമാനിക്കുകയും ചെയ്യുന്നു. ഒരു റോഗ് ഡ്രോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനും വിദൂരമായി കൈകാര്യം ചെയ്യാനും കഴിയുന്ന ഒരു സൈബർ ടേക്ക്ഓവർ യൂണിറ്റും ഈ സിസ്റ്റത്തിൽ ഉൾപ്പെടുന്നു. ഈ സാങ്കേതികവിദ്യ റേഞ്ചറിനെ ഒരു പ്രതിരോധ സംവിധാനമായി മാത്രമല്ല, സജീവവും നിർണ്ണായകവുമായ ഒരു പോരാട്ട യൂണിറ്റാക്കി മാറ്റുന്നു.