പുതിയ വില കുറഞ്ഞ എസ്‌യുവി അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ, അടിസ്ഥാനം സ്‍കോഡ കൈലാക്ക്

Published : Mar 07, 2026, 10:09 PM IST
Skoda Kylaq

Synopsis

ഫോക്സ്‍വാഗൺ ഇന്ത്യയിൽ പുതിയൊരു സബ്-4 മീറ്റർ എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങുന്നു. സ്‍കോഡ കൈലാക്കിന്റെ പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന ഈ വാഹനം, വ്യത്യസ്തമായ ഡിസൈനും ഫീച്ചറുകളുമായി 2027-ഓടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക.

ന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി വിഭാഗം ഇതിനോടകം തന്നെ നിരവധി മോഡലുകളാൽ നിറഞ്ഞിരിക്കുകയാണ്. ഈ വിഭാഗം ഇപ്പോൾ കൂടുതൽ ശക്തമായ മത്സരത്തിനാണ് സാക്ഷിയാകുന്നത്. വിവിധ വാഹന നിർമ്മാതാക്കളായ റെനോ, ഫോക്സ്‍വാഗൺ, ഹോണ്ട, വിൻഫാസ്റ്റ് തുടങ്ങിയ കമ്പനികൾ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്നതാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിൽ സ്‍കോഡ ഓട്ടോ ഫോക്സ്‍വാഗൺ ഇന്ത്യ ഗ്രൂപ്പിന്റെ ഭാഗമായ ഫോക്സ്‍വാഗൺ ഉടൻ തന്നെ ഒരു പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. നിലവിൽ സ്‍കോഡ ഓട്ടോ ബ്രാൻഡിലൂടെ വിൽപ്പന നടത്തുന്ന സ്‍കോഡ കൈലാക്ക് മോഡലിന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാകും പുതിയ വാഹനത്തിന്റെ വികസനം. റിപ്പോർട്ടുകൾ പ്രകാരം ഈ പുതിയ വോൾക്സ്വാഗൺ എസ്‌യുവി 2027 മധ്യത്തോടെ ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യതയുണ്ട്.

ഡിസൈൻ കാര്യത്തിൽ ഇത് സ്‍കോഡ കൈലാക്കിനൊപ്പം നിരവധി സാങ്കേതിക ഘടകങ്ങൾ പങ്കിടുന്നുവെങ്കിലും രൂപകൽപ്പനയിൽ വ്യത്യസ്തത ഉണ്ടാകും. ഫോക്സ്വാഗൺ ടൈഗണിനെയും സ്‍കോഡ കുഷാഖിനെയും പോലെ തന്നെ, രണ്ട് ബ്രാൻഡുകളും ഒരേ പ്ലാറ്റ്ഫോം ഉപയോഗിച്ചാലും വ്യത്യസ്‍ത ഡിസൈൻ ഭാഷ പിന്തുടരുന്ന രീതിയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. പുതിയ ഗ്രിൽ, പുതുക്കിയ മുൻ-പിന്നിലെ ബമ്പറുകൾ, പുതിയ ഹെഡ്‌ലൈറ്റുകളും ടെയിൽലൈറ്റുകളും, അല്പം പുതുക്കിയ റിയർ ഡിസൈനും ഈ മോഡലിൽ ഉണ്ടാകും എന്നാണ് സൂചന.

ഫീച്ചറുകളുടെ കാര്യത്തിലും ചില പുതുമകൾ ഉണ്ടാകാം. ഫോക്‍സ്‍വാഗൃഗൺ ഈ മോഡലിൽ കൂടുതൽ സ്പോർട്ടി സ്വഭാവമുള്ള ജിടി ലൈൻ ട്രിമ്മുകൾ അവതരിപ്പിക്കാനാണ് സാധ്യത. ബ്ലാക്ക് ആക്‌സന്റുകളോടുകൂടിയ എക്സ്റ്റീരിയർ സ്റ്റൈലിംഗും വ്യത്യസ്തമായ ഇന്റീരിയർ ഡിസൈനും ഇതിൽ ഉൾപ്പെടാം. കൂടാതെ സ്‍കോഡ കൈലാക്ക് മോഡലിനെക്കാൾ കൂടുതൽ ഫീച്ചറുകൾ നൽകാനുള്ള സാധ്യതയും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിന്നീട് ഈ ഫീച്ചറുകളിൽ ചിലത് കൈലാക് മോഡലിലും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

എഞ്ചിൻ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, കൈലാക് മോഡലിൽ ഉപയോഗിക്കുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും പുതിയ എസ്‌യുവിയിലും ലഭിക്കുക. ഈ എഞ്ചിൻ പരമാവധി 115 ബിഎച്ച്പി കരുത്തും 178 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു. ഗിയർബോക്‌സ് ഓപ്ഷനായി 6-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്കും ലഭിക്കാനാണ് സാധ്യത.

ബ്രേക്കിംഗ് സംവിധാനമായി മുന്നിൽ ഡിസ്‍ക് ബ്രേക്കുകളും പിന്നിൽ ഡ്രം ബ്രേക്കുകളും ഉണ്ടായേക്കും. സസ്പെൻഷൻ സംവിധാനത്തിൽ മുൻവശത്ത് ഇൻഡിപെൻഡന്റ് സസ്പെൻഷനും പിന്നിൽ ടോർഷൻ ബീം സജ്ജീകരണവുമാണ് പ്രതീക്ഷിക്കുന്നത്. ഇത് സ്‍കോഡ കുഷാക്കിലും ഉപയോഗിക്കുന്ന രീതിയിലാണ്.

വിലയുടെ കാര്യത്തിൽ, പുതിയ ഫോക്സ്‍വാഗൺ സബ്-4 മീറ്റർ എസ്‌യുവിയുടെ പ്രാരംഭ വില ഏകദേശം 7.60 ലക്ഷം രൂപയോടെ ആരംഭിച്ച് ടോപ്പ് വകഭേദങ്ങൾക്ക് 13 മുതൽ 14 ലക്ഷം രൂപ വരെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇന്ത്യൻ എസ്‌യുവി വിപണിയിൽ മത്സരം കൂടുതൽ ശക്തമാകുമെന്നാണ് വാഹന മേഖലയിലെ നിരീക്ഷകർ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

എംജി മോട്ടോറിന്‍റെ കിടിലൻ സർപ്രൈസ്! 3.2 സെക്കൻഡിൽ 100 km/h! എംജി സൈബർസ്റ്റർ ക്യൂച്ചർ എഡിഷൻ ഇന്ത്യയിൽ
എസ്‍യുവി വാങ്ങാനൊരുങ്ങുന്നവർക്ക് ഗുഡ് ന്യൂസ്! ടാറ്റ നെക്‌സോണിന് കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു