Latest Videos

ചൈനീസ് വാഹന നിര്‍മ്മാതാക്കളെ ഒരു വിദേശ കമ്പനി വിഴുങ്ങുന്നു!

By Web TeamFirst Published Oct 13, 2018, 12:35 PM IST
Highlights

ലോകത്തെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നാണ് ചൈന. വാഹന വ്യവസായ മേഖലയിൽ പുതിയ നിയമങ്ങൾ  ചൈന പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഇതു പ്രയോജനപ്പെടുത്തി രാജ്യത്തെ സംയുക്ത സംരംഭത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

ലോകത്തെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നാണ് ചൈന. വാഹന വ്യവസായ മേഖലയിൽ പുതിയ നിയമങ്ങൾ  ചൈന പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഇതു പ്രയോജനപ്പെടുത്തി രാജ്യത്തെ സംയുക്ത സംരംഭത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രില്യൻസ് ഓട്ടോമോട്ടീവാണ് ബിഎംഡബ്ലിയുവിന്‍റെ ചൈനയിലെ പങ്കാളികള്‍. ഇപ്പോള്‍ ബ്രില്യന്‍സ് ചൈനയുമായി ചേർന്നുള്ള സംയുക്ത സംരംഭത്തിലെ 25% ഓഹരി കൂടി സ്വന്തമാക്കാനാണു ബി എം ഡബ്ല്യു ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  420 കോടി ഡോളർ (ഏകദേശം 31,140 കോടി രൂപ) ഇതിനായി മുടക്കാനാണ് നീക്കം. ഇതോടെ 2022ൽ സംയുക്ത സംരംഭത്തിലെ 75% ഓഹരികളും ബി എം ഡബ്ല്യുവിന്റെ കൈകളിലാകുമെന്നാണു പ്രതീക്ഷ.

ദീർഘകാലമായി ചൈനയില്‍ സംയുക്ത സംരംഭങ്ങളിൽ വിദേശ കമ്പനികൾക്ക് 50 ശതമാനത്തിലേറെ ഓഹരി പങ്കാളിത്തം  അനുവദിച്ചിരുന്നില്ല. എന്നാൽ ഇക്കൊല്ലം സംയുക്ത സംരംഭങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വ്യവസ്ഥ പരിഷ്കരിക്കാൻ ചൈനീസ് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതുമൂലം വിദേശ വാഹന കമ്പനികള്‍ക്ക് വൻനേട്ടമാണ്. സംയുക്ത സംരംഭത്തിലെ ഓഹരി പങ്കാളിത്തം ഉയരുന്നതോടെ കമ്പനിയുടെ നിയന്ത്രണം മാത്രമല്ല കൂടുതൽ ലാഭവിഹിതവും വിദേശ നിർമാതാക്കൾക്കു സ്വന്തമാവും. ഒപ്പം വാഹനങ്ങളുടെ ഇറക്കുമതി ചുങ്കവും ചൈന വെട്ടിക്കുറച്ചിരുന്നു. മുമ്പ് 25% ആയിരുന്നത് 15% ആയിട്ടാണ് കുറച്ചത്. എന്നാൽ ചൈനീസ് പങ്കാളികൾക്കു കടുത്ത സാമ്പത്തിക നഷ്ടമാണ് പുതിയ നയങ്ങള്‍ സൃഷ്ടിക്കുക.

സർക്കാരിന്റെ നയം മാറ്റത്തിന്റെ ഫലമായി ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബ്രില്യൻസ് ചൈന ഓഹരികളുടെ വിലയിടിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുതൽ ഈ ഓഹരികളുടെ വ്യാപാരവും നിർത്തിവച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!