ഇന്ത്യന്‍ സൈന്യത്തിലേക്കൊരു ഹമ്മറോ? വിവരങ്ങള്‍ പുറത്ത്!

Published : Sep 17, 2018, 03:23 PM ISTUpdated : Sep 19, 2018, 09:28 AM IST
ഇന്ത്യന്‍ സൈന്യത്തിലേക്കൊരു ഹമ്മറോ? വിവരങ്ങള്‍ പുറത്ത്!

Synopsis

ഇന്ത്യന്‍ കരസേനയ്ക്ക് ഹമ്മറിന്‍റെ മാതൃകയില്‍ പുതിയ വാഹനം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.  പ്രതിരോധ വാഹന നിര്‍മ്മാതാക്കളായ കല്ല്യാണി നിര്‍മ്മിക്കുന്ന 'ലൈറ്റ് സ്‌പെഷ്യലിസ്റ്റ്' വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞദിവസം പരീക്ഷണയോട്ടത്തിന് അഹമ്മദാബാദിലിറങ്ങിയ LSV യൂണിറ്റിന്‍റെ ചിത്രങ്ങളാണ് ഓണ്‍ലൈന്‍ സൈറ്റായ റഷ്‌ലെയ്‌ന്‍ പകര്‍ത്തിയത്.   

ഇന്ത്യന്‍ കരസേനയ്ക്ക് ഹമ്മറിന്‍റെ മാതൃകയില്‍ പുതിയ വാഹനം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.  പ്രതിരോധ വാഹന നിര്‍മ്മാതാക്കളായ കല്ല്യാണി നിര്‍മ്മിക്കുന്ന 'ലൈറ്റ് സ്‌പെഷ്യലിസ്റ്റ്' വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞദിവസം പരീക്ഷണയോട്ടത്തിന് അഹമ്മദാബാദിലിറങ്ങിയ LSV യൂണിറ്റിന്‍റെ ചിത്രങ്ങളാണ് ഓണ്‍ലൈന്‍ സൈറ്റായ റഷ്‌ലെയ്‌ന്‍ പകര്‍ത്തിയത്. 

അമേരിക്കന്‍ സേനയുടെ പക്കലുള്ള ഐതിഹാസിക ഹമ്മറിന്റെ അടിത്തറ ഉപയോഗിച്ച് കമ്പനി രൂപകല്‍പന ചെയ്ത പുതിയ കല്ല്യാണി LSV മോഡലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഏതു ദുര്‍ഘടമായ സന്ദര്‍ഭങ്ങളും തരണം ചെയ്യാന്‍ സാധിക്കുന്നവയാണ് LSV മോഡലുകള്‍. 

പുറത്തു വന്ന ചിത്രങ്ങള്‍ അനുസരിച്ച് മോഡല്‍ പൂര്‍ണ്ണമായും ഉത്പാദനസജ്ജമല്ല. കട്ടികൂടിയ മേല്‍ക്കൂരയുടെ സ്ഥാനത്ത് താത്കാലിക ഷീറ്റ് മാത്രമാണുള്ളത്. എന്നാല്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ആവശ്യമായ കവചം വാഹനത്തില്‍ ഒരുങ്ങുന്നുണ്ടെന്ന് പുറത്തുവന്ന ചിത്രങ്ങളില്‍ വ്യക്തം. 

കാഴ്ചഭംഗിയിലുപരി പ്രായോഗികതയ്ക്കും ഉപയോഗക്ഷമതയ്ക്കുമാണ് മോഡലില്‍ മുന്‍ഗണന. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ഏതുപ്രതലവും താണ്ടാന്‍ കല്ല്യാണി LSV -യെ സഹായിക്കും. 300 mm ഓളം ഗ്രൗണ്ട് ക്ലിയറന്‍സ് മോഡലിനുണ്ട്.

C - സെക്ഷന്‍ ഷാസി, ട്യൂബുലാര്‍ ക്രോസ് ഫ്രെയിം എന്നിവ ഉപയോഗിച്ചാണ് മോഡലിന്റെ ഒരുക്കം. പഞ്ചറാലായും ഏറെ ദൂരമോടാന്‍ സാധിക്കുന്ന റണ്‍ഫ്‌ളാറ്റ് ടയറുകള്‍, കട്ടികൂടിയ പാര്‍ശ്വഭിത്തി, ഉയര്‍ന്ന ഭാരം വഹിക്കാനുള്ള ശേഷി തുടങ്ങിയ പ്രത്യേകതകള്‍ കല്ല്യാണി LSV അവകാശപ്പെടും.

കല്ല്യാണി LSV -യിടെ എഞ്ചിനേതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 187 bhp -ക്ക് മേലെ കരുത്തുത്പാദിപ്പിക്കുന്ന എഞ്ചിനാവും വാഹനത്തില്‍ ഇടംപിടിക്കുക. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും ട്രാന്‍സ്‍മിഷന്‍. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

അഞ്ചു പേര്‍ക്കിരിക്കാവുന്ന മോഡലില്‍ ആവശ്യത്തിന് കാര്‍ഗോ സ്‌പേസും കമ്പനി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ബോയിങ് CH-47 ചിനൂക്ക് ഹെലികോപ്റ്ററില്‍ കൊണ്ടുപോകാവുന്ന വിധത്തിലാണ് വാഹനത്തിന്റെ ഘടന. ലോക്ക്ഹീഡ് C - 130 ഹെര്‍ക്കുലീസ് ഹെലികോപ്റ്ററില്‍ രണ്ടു കല്യാണി LSV മോഡലുകള്‍ ഉള്‍ക്കൊള്ളും. നാലര ടണ്‍ ഭാരമുണ്ട് വാഹനത്തിന്.

ആവശ്യമെങ്കില്‍ മേല്‍ത്തരം കവചം വാഹനത്തില്‍ പ്രത്യേകം ഘടിപ്പിക്കാം. ചെറുകിട ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണമാണ് മോഡലിലുള്ള പ്രാഥമിക കവചം നിറവേറ്റുക. സ്‌ഫോടനങ്ങള്‍ പ്രതിരോധിച്ച് ഉള്ളിലിരിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ V ആകൃതിയുള്ള ബോഡിയ്ക്ക് കഴിയും.

PREV
click me!

Recommended Stories

കിയയുടെ ലോകകപ്പ് സമ്മാനം: അമേരിക്കയിലേക്ക് പറക്കാം
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ