ഗേറ്റിനും പാളത്തിനുമിടയില്‍ കാര്‍ കുടുങ്ങി, ട്രെയിന്‍ പാഞ്ഞെത്തി, പിന്നെ സംഭവിച്ചത്!

Published : Jan 08, 2019, 04:41 PM IST
ഗേറ്റിനും പാളത്തിനുമിടയില്‍ കാര്‍ കുടുങ്ങി, ട്രെയിന്‍ പാഞ്ഞെത്തി, പിന്നെ സംഭവിച്ചത്!

Synopsis

ലെവല്‍ ക്രോസില്‍ റെയിൽവേ ഗേറ്റിനും പാളത്തിനുമിടയിൽ കുടുങ്ങിയ കാറിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു.  എവിടെയാണ് നടന്നതെന്ന് വ്യക്തമല്ലാത്ത അപകടത്തിന്‍റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

ലെവല്‍ ക്രോസില്‍ റെയിൽവേ ഗേറ്റിനും പാളത്തിനുമിടയിൽ കുടുങ്ങിയ കാറിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു.  എവിടെയാണ് നടന്നതെന്ന് വ്യക്തമല്ലാത്ത അപകടത്തിന്‍റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.  ഗെയിറ്റിനും പാളത്തിനുമിടയില്‍ കുടുങ്ങിയ വാഹനം നീക്കാന്‍ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. ദൂരെ നിന്നും പാഞ്ഞെത്തുന്ന ട്രെയിനിന്‍റെ പേടിപ്പെടുത്തുന്ന ഹോണും പശ്ചാതലത്തില്‍ കേള്‍ക്കാം. ഹ്യുണ്ടായി ക്രേറ്റയാണ് കുടുങ്ങിയത്.

ഒടുവില്‍ റെയിൽവേ ഗേറ്റിന് സമാന്തരമായി കാര്‍ ചേർത്തിട്ടാണ് യാത്രികര്‍ രക്ഷപ്പെട്ടത്. റെയില്‍വേ ലവല്‍ ക്രോസുകളില്‍ അക്ഷമരാകുന്നവര്‍ക്കുള്ള മറുപടിയാണ് ഈ വീഡിയോ എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. 

PREV
click me!

Recommended Stories

സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്
എസ്‌യുവി പോരാട്ടം: ടാറ്റ നെക്‌സോണിനെ വീണ്ടും മറികടന്ന് ഹ്യുണ്ടായി ക്രെറ്റ