സൗജന്യ സര്‍വീസും വാറന്‍റിയും ഉയര്‍ത്തി ഫോക്‌സ്‌വാഗണ്‍

By Web TeamFirst Published Jan 8, 2019, 2:59 PM IST
Highlights

വാറണ്ടി കാലാവധി നീട്ടിയും സൗജന്യ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചും ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. 

വാറണ്ടി കാലാവധി നീട്ടിയും സൗജന്യ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചും ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. ജനുവരി ഒന്നു മുതല്‍ വാങ്ങുന്ന കാറുകള്‍ക്ക് നാല് വര്‍ഷത്തെയോ ഒരു ലക്ഷം കിലോമീറ്റര്‍ വരെയോ വാറണ്ടി കമ്പനി നല്‍കും. 2018 ഡിസംബര്‍ 31വരെ രണ്ട് വര്‍ഷത്തെ വാറണ്ടി ലഭ്യമായിരുന്ന സ്ഥാനത്താണിത്. 

മുമ്പ് രണ്ട് വര്‍ഷമുണ്ടായിരുന്ന സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് നാല് വര്‍ഷമാക്കി ഉയര്‍ത്തി. മുമ്പ് 7,500 കിലോമീറ്റര്‍ ഓടുന്നത് വരെയോ ആറ് മാസം വരെയോ ആയിരുന്നു സൗജന്യ സര്‍വീസ്. ഇപ്പോള്‍ ആദ്യ വര്‍ഷത്തിലോ 15,000 കിലോമീറ്റര്‍ വരെയോ മൂന്ന് തവണയാക്കി സൗജന്യ സര്‍വീസ്. 

രാജ്യത്തെ ഫോക്‌സ്‌വാഗണിന്റെ എല്ലാ ഷോറൂമുകളിലും സര്‍വീസ് ചാര്‍ജ് ഏകീകരിച്ചതായും എക്‌സ്റ്റെന്റഡ് വാറണ്ടി സംവിധാനവും ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.  ഒരു വര്‍ഷത്തേക്കോ 20,000 കിലോമീറ്റര്‍ വരെയോ ആവും ഇത് ലഭ്യമാവുക. അധിക വാറണ്ടി ലഭിക്കുക ഏഴ് വര്‍ഷം വരെയോ 1,25,000 കിലോമീറ്റര്‍ വരെയോ ആയിരിക്കും.

ഇതോടെ കാറുടമ സര്‍വീസിനത്തില്‍ ചെലവാക്കിയിരുന്ന തുകയില്‍ 24 ശതമാനം കുറവു വരുമെന്നും സര്‍വീസിനത്തിലുള്ള ചെലവ് കുറയ്ക്കുന്നതിനും സ്പെയര്‍പാര്‍ട്ട്സുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനും നിരവധി നടപടികളാണ് സ്വീകരിച്ച് വരുന്നതെന്നും കമ്പനി വ്യക്തമാക്കി. 
 

click me!