Latest Videos

ഇന്ധനവുമായി ഇന്ത്യന്‍ ഓയില്‍ ആവശ്യക്കാരെ തേടിയെത്തും; പദ്ധതി ചെന്നൈയിലും

By Web TeamFirst Published Jan 3, 2019, 2:11 PM IST
Highlights

പ്രത്യേകമായി സജ്ജീകരിച്ച മൊബൈല്‍ ഫ്യുവല്‍ ഡിസ്‌പെന്‍സര്‍ വാഹനം വഴി ആവശ്യക്കാര്‍ക്ക് ഇന്ധനമെത്തിച്ച് നല്‍കുന്ന 'ഫ്യുവല്‍@ഡോര്‍സ്‌റ്റെപ്പ്' പദ്ധതി ചെന്നൈയിലേക്കും വ്യാപിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. നിലവില്‍ ഡീസല്‍ മാത്രമാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്. 

പ്രത്യേകമായി സജ്ജീകരിച്ച മൊബൈല്‍ ഫ്യുവല്‍ ഡിസ്‌പെന്‍സര്‍ വാഹനം വഴി ആവശ്യക്കാര്‍ക്ക് ഇന്ധനമെത്തിച്ച് നല്‍കുന്ന 'ഫ്യുവല്‍@ഡോര്‍സ്‌റ്റെപ്പ്' പദ്ധതി ചെന്നൈയിലേക്കും വ്യാപിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. നിലവില്‍ ഡീസല്‍ മാത്രമാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്.  ആദ്യഘട്ടത്തില്‍ പുണെയില്‍ തുടങ്ങിയ ഈ പദ്ധതി ദക്ഷിണേന്ത്യയില്‍ ആദ്യമായി ആരംഭിക്കുന്നത് ചെന്നൈയിലാണ്. 

ഇന്‍ഡസ്ട്രിയില്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഐഒസിയുടെ ഈ പദ്ധതി.  മിനിമം ഓര്‍ഡര്‍ പരിധി 200 ലിറ്ററാണ്. 2500 ലിറ്ററിന് മുകളില്‍ ഇന്ധനം ആവശ്യമാണെങ്കില്‍ ഇത് സംഭരിച്ചുവയ്ക്കാന്‍ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (PESO) പ്രത്യേക ലൈസന്‍സ് ഉപഭോക്താവിന് വേണം. 

6000 ലിറ്റര്‍ ഇന്ധനം ശേഖരിച്ച് വിതരണം ചെയ്യാനുള്ള ശേഷിയുണ്ട് ഫ്യുവല്‍ ഡെലിവറി ട്രക്കിലെ ഈ മൊബൈല്‍ ഡിസ്‌പെന്‍സറിന്. റിപോസ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇന്ധനം ഓര്‍ഡര്‍ ചെയ്യേണ്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പുണെയില്‍ ഈ പദ്ധതി ഐഒസി ആദ്യമായി തുടങ്ങിയത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയും കഴിഞ്ഞ വര്‍ഷം മുംബൈയില്‍ മൊബൈല്‍ ഫ്യുവല്‍ ഡെലിവറിക്ക് തുടക്കമിട്ടിരുന്നു. 

click me!