ഇത്തരക്കാരെ കേരളത്തിലെവിടെയും കാണാന്‍ കഴിയില്ലെന്ന് കേരളാ പൊലീസ്!

By Web TeamFirst Published Dec 13, 2018, 6:33 PM IST
Highlights

ട്രാഫിക് ബോധവല്‍ക്കരണത്തിനായുള്ള കേരള പൊലീസിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് നിയമങ്ങള്‍ പാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ഓര്‍മ്മപ്പെടുത്തി കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.  

ട്രാഫിക് ബോധവല്‍ക്കരണത്തിനായുള്ള കേരള പൊലീസിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് നിയമങ്ങള്‍ പാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ഓര്‍മ്മപ്പെടുത്തി കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.  

കേരളത്തിലെ റോഡിലെ സിഗ്നലില്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുന്നതും മിസോറാമിലെ ഐസ്വാളിലെ ഒരു ട്രാഫിക് സിഗ്നലില്‍ വാഹനങ്ങള്‍ ചിട്ടയോടെ നിര്‍ത്തിയിട്ടിരിക്കുന്നതിന്റെയും ചിത്രങ്ങളാണ് 'ഈ ചിത്രങ്ങള്‍ വെളിവാക്കുന്നത് നമ്മുടെ ട്രാഫിക് സംസ്‌കാരം' എന്ന തലക്കെട്ടോടെ പോലീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.  

കേരളത്തിലെ റോഡ് അപകടങ്ങളെക്കുറിച്ചും ട്രാഫിക് കുരുക്കുകളെക്കുറിച്ചും പഴിപറയുമ്പോൾ ഇനി ഈ ചിത്രങ്ങൾ കൂടി മനസ്സിൽ തെളിയണമെന്നും മാതൃകാപരമായ ഗതാഗത സംസ്കാരം വളർത്തിയെടുക്കാൻ നമുക്ക് കൈകോർക്കാമെന്നുമാണ് പോസ്റ്റിലൂടെ പൊലീസ് ഓര്‍മ്മിപ്പിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

റോഡ് നിയമങ്ങൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ് .

ഇവിടെ നൽകിയിരിക്കുന്ന ചിത്രങ്ങൾ കണ്ടുവല്ലോ? അതിൽ ഒരു ചിത്രം കേരളത്തിൽ നിന്നുള്ളതാണെന്ന് പെട്ടെന്നു തന്നെ മനസിലാകും. പക്ഷെ അടുത്ത ചിത്രം ഏറെ കൗതുകമുണർത്തുന്നതാണ്. കാരണം കേരളത്തിലൊരിടത്തും ഇത്രയും അച്ചടക്കത്തോടെ റോഡ് ഉപയോഗിക്കുന്നവരെ കാണുവാൻ കഴിയില്ല എന്നത് തന്നെ. മിസോറാമിലെ ഐസ്വാളിൽ നിന്നുള്ള ചിത്രമാണിത്. ഗതാഗത സംസ്കാരത്തിൻ്റെ മികച്ച മാതൃകയാണ് ഈ ചിത്രം കാട്ടിത്തരുന്നത്.

കേരളത്തിലെ റോഡ് അപകടങ്ങളെക്കുറിച്ചും ട്രാഫിക് കുരുക്കുകളെക്കുറിച്ചും പഴിപറയുമ്പോൾ ഇനി ഈ ചിത്രങ്ങൾ കൂടി മനസ്സിൽ തെളിയണം. തിരക്കേറിയ കവലകളിലും, റെയിൽവേ ക്രോസുകളിലും, ഇടുങ്ങിയ റോഡുകളിലും റോഡ് മര്യാദകൾ മറന്ന് വാഹനങ്ങൾ ഉപയോഗിക്കുന്ന മോശം പ്രവണതയാണ് നമ്മുടെ സംസ്കാരം. മാറ്റം നാം ഓരോരുത്തരിലും നിന്നും തുടങ്ങേണ്ടതാണ്. മാതൃകാപരമായ ഗതാഗത സംസ്കാരം വളർത്തിയെടുക്കാൻ നമുക്ക് കൈകോർക്കാം

click me!