മണിക്കൂറില്‍ 319 കിമീ വേഗത; ഹ്യുറികേന്‍ RWD സ്‌പൈഡര്‍ ഇന്ത്യയില്‍

Published : Feb 03, 2017, 04:58 PM ISTUpdated : Oct 04, 2018, 07:19 PM IST
മണിക്കൂറില്‍ 319 കിമീ വേഗത; ഹ്യുറികേന്‍ RWD സ്‌പൈഡര്‍ ഇന്ത്യയില്‍

Synopsis

ലംബോര്‍ഗിനി ഹ്യുറേകാന്‍ LP5802 സ്‌പൈഡര്‍ എന്ന പേരിലും അറിയപ്പെടുന്ന RWD സ്‌പൈഡറിന്‍റെ ഇന്ത്യന്‍ നിരത്തിലെ  മുന്‍ഗാമികള്‍ ഹ്യുറികേന്‍ കൂപ്പെ, സ്‌പൈഡര്‍, ഹ്യുറികേന്‍ RWD കൂപ്പെ, ഹ്യുറികേന്‍ ആവിയോ എന്നീ വേരിയന്റുകളാണ്.

പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.6 സെക്കന്‍ഡ് മതി, 10.4 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് ഇരുന്നൂറ് കിലോമീറ്റര്‍ വേഗം പിന്നിടാം. 319 കിലോമീറ്ററാണ് പരമാവധി വേഗം.5.2 ലിറ്റര്‍ V 10 മള്‍ട്ടി പോയന്റ് ഇഞ്ചക്ഷന്‍ DSI ഡീസല്‍ എഞ്ചിന്‍ 571 ബിഎച്ച്പി കരുത്തും 540 എന്‍എം ടോര്‍ക്കുമേകും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ലംബോര്‍ഗിനി ഡോപ്പിയ ഫ്രിസിയോണ്‍ (LDF) ഗിയര്‍ബോക്‌സാണ് വാഹനത്തില്‍.

2620 എംഎം വീല്‍ബേസും 4459 എം എം നീളവും 1924 എംഎം വീകതിയും 1180 ഉയരവും പുത്തന്‍ ഹ്യുറേകനെ വേറിട്ടതാക്കുന്നു. റിയര്‍ മെക്കാനിക്കല്‍ സെല്‍ഫ്‌ലോക്കിങ് സംവിധാനത്തില്‍ റിയര്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് RWD സ്‌പൈഡറിനുള്ളത്. ഹ്യുറികേന്‍ നിരയില്‍ രണ്ടാമത്തെ കണ്‍വെര്‍ട്ടിബിള്‍ വാഹനമെന്ന പ്രത്യേകതയും RWD സ്‌പൈഡറിനുണ്ട്.

ഹ്യുറികേന്‍ സ്‌പൈഡറിന്റെ എക്സ്റ്റീരിയര്‍ ലുക്കില്‍ വളരെയധികം മാറ്റമുണ്ട്. മുന്‍ഭാഗവും പിന്‍ഭാഗവും ഉടച്ചുവാര്‍ത്തിരിക്കുന്നു. കൂടുതല്‍ സ്ഥലസൗകര്യത്തിനും കംഫര്‍ട്ടിനും നല്‍കുന്നതാണ് അകത്തളം. 3.45 കോടി രൂപയാണ് ഈ സൂപ്പര്‍ കാറിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ആതറിന്‍റെ ബജറ്റ് സ്‍കൂട്ടർ? EL01 ഡിസൈൻ രഹസ്യം
യുഎസ് നിർമ്മിത ടൊയോട്ട കാറുകൾ ജപ്പാനിലേക്ക്: പുതിയ നീക്കം