
എക്സ് യു വി 500ന്‍റെ പെട്രോള്‍ പതിപ്പുകള്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ എന്ന് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കള്‍ക്ക് ഡീസല്‍ വാഹനങ്ങളോടുള്ള താല്‍പര്യം കുറയുന്ന സാഹചര്യത്തിലാണ് മഹീന്ദ്രയുടെ പുതിയ നീക്കമെന്നും വരുന്ന ജൂണിനകം വാഹനം വിപണിയിലും നിരത്തിലുമെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
പെട്രോള്‍ എന്‍ജിനുള്ള ‘എക്‌സ് യു വി 500’ വരുന്ന ഏപ്രില്‍ ജൂണ്‍ ത്രൈമാസത്തില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണു മഹീന്ദ്ര ഓഹരി ഉടമകളെ അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 2,179 സി സി, 1,997 സി സി ഡീസല്‍ എന്‍ജിനുകളോടെയാണ് എക്‌സ് യു വി 500 വില്‍പ്പനയ്ക്കുള്ളത്. 12.47 ലക്ഷം രൂപ മുതല്‍ 17.57 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ വിവിധ വകഭേദങ്ങളുടെ ഡല്‍ഹി ഷോറൂം വില.
കൂടാതെ സ്‌കോര്‍പിയോയ്ക്കു പെട്രോള്‍ വകഭേദം അവതരിപ്പിക്കാനുള്ള സാധ്യതയും എം ആന്‍ഡ് എം പരിശോധിക്കുന്നതായും സൂചനകളുണ്ട്. പെട്രോള്‍ എന്‍ജിനുള്ള എക്‌സ് യു വി 500 നേടുന്ന സ്വീകാര്യത അടിസ്ഥാനമാക്കിയാവും മഹീന്ദ്ര ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.