ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ പുതിയ എംജി ഹെക്ടർ കൊച്ചിയിൽ പുറത്തിറക്കി. 11.90 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന വാഹനത്തിന് പുതിയ ഡിസൈൻ, 14 ഇഞ്ച് ടച്ച് സ്ക്രീൻ, ഐ-സൈ്വപ്പ് ടച്ച് ജെസ്റ്റർ കൺട്രോൾ തുടങ്ങിയ നിരവധി നൂതന ഫീച്ചറുകളുണ്ട് 

സ്‍യുവി വിഭാഗത്തില്‍ ബോള്‍ഡ് ഡിസൈന്‍, നൂതനമായ സുഖസൗകര്യങ്ങള്‍, മികച്ച സാങ്കേതികവിദ്യ, അതുല്യമായ ഡ്രൈവിംഗ് അനുഭവം എന്നിവയ്ക്ക് ഏറെ പ്രാധാന്യം നല്‍കി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ഓള്‍-ന്യൂ എംജി ഹെക്ടര്‍ കൊച്ചിയില്‍ പുറത്തിറക്കി. 11.90 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്ന പുതിയ ഹെക്ടറില്‍ മുന്നിലും പുറകിലുമായി ബമ്പറില്‍ വന്ന പുതിയ ഡിസൈന്‍, ഗ്രില്‍ ഡിസൈന്‍, പുതിയ അലോയ് വീലുകള്‍ എന്നിവയുള്ള ശ്രദ്ധേയമായ പുറംഭാഗമാണ് പ്രധാന സവിശേഷത. സെലാഡണ്‍ ബ്ലൂ, പേള്‍ വൈറ്റ് എന്നീ രണ്ട് പുതിയ നിറങ്ങള്‍ ഇന്റീരിയറില്‍ ലഭ്യമാണ്. 5 സീറ്റര്‍ ട്രിമ്മില്‍ ഡ്യുവല്‍ ടോണ്‍ ഐസ് ഗ്രേ തീമും 6, 7 സീറ്റര്‍ ട്രിമ്മുകള്‍ക്ക് ഡ്യുവല്‍ ടോണ്‍ അര്‍ബന്‍ ടാനും ഇന്റീരിയറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത് വാഹനത്തെ മികച്ച പ്രീമിയര്‍ നിലവാരത്തില്‍ എത്തിക്കുന്നു. കൊച്ചിയിലെ എംജി മോട്ടോര്‍ കോസ്റ്റ് ലൈന്‍ ഗ്യാരേജില്‍ നടന്ന ചടങ്ങില്‍ എംജി മോട്ടോഴ്‌സ് ഡെപ്യൂട്ടി എംഡി ബിജു ബാലേന്ദ്രന്‍, ജനറല്‍ മാനേജര്‍ സെയില്‍സ് ജയകുമാര്‍, ഷോറൂമും മാനജേിംഗ് ഡയറക്ടര്‍ സാബു ജോണി, സിഇഒ അനില്‍ സി., സിദ്ധാര്‍ത്ഥകുമാര്‍ ജന, ചലച്ചിത്രതാരം വിവിയ ശാന്ത് എന്നിവര്‍ ചേര്‍ന്ന് പുതിയ ഹെക്ടര്‍ പുറത്തിറക്കി.

സ്മാര്‍ട്ട് ബൂസ്റ്റ് സാങ്കേതികവിദ്യയുള്ള പുതിയ ഐ-സൈ്വപ്പ് ടച്ച് ജെസ്റ്റര്‍ കണ്‍ട്രോളും ആകര്‍ഷകമായ പുതിയ ഓറ ഹെക്‌സ് ഗ്രില്ലും ഹെക്ടറിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ പ്രാപ്തമാണ്. പരിധിയില്ലാത്ത കിലോമീറ്ററുകളുള്ള മൂന്ന് വര്‍ഷത്തെ വാറന്റി, മൂന്ന് വര്‍ഷത്തെ റോഡ്‌സൈഡ് അസിസ്റ്റന്‍സ്, മൂന്ന് ലേബര്‍-ഫ്രീ ആനുകാലിക സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ സ്റ്റാന്‍ഡേര്‍ഡ് 3+3+3 പാക്കേജ് ഉള്‍ക്കൊള്ളുന്ന എം.ജി ഷീള്‍ഡ് പാക്കേജും എം.ജി ഓഫര്‍ ചെയ്യുന്നുവെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയച്ചു.

സെഗ്മെന്റിലെ ഏറ്റവും വലിയ (14 ഇഞ്ച്) എല്‍.സി.ഡി പോര്‍ട്രെയിറ്റ് ടച്ച് സ്‌ക്രീനോടുകൂടിയ ഓള്‍-ന്യൂ ഹെക്ടറിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് അനുഭവം ഏറെ മികച്ചതാണ്. ഐ-സൈ്വപ്പ് ടച്ച് ജെസ്റ്റര്‍ കണ്‍ട്രോളിലൂടെ എസി, മ്യൂസിക്, നാവിഗേഷന്‍ എന്നിവ അനായാസം കൈകാര്യം ചെയ്യാനാവും. സെഗ്മെന്റിലെ ആദ്യ റിമോട്ട് എസി കണ്‍ട്രോളും ഹെക്ടര്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട എസ്യുവികളില്‍ ഒന്നായ എംജി ഹെക്ടര്‍ അതിന്റെ ഡിസൈന്‍, സുഖസൗകര്യങ്ങള്‍, സാങ്കേതികവിദ്യ എന്നിവ വര്‍ദ്ധിപ്പിച്ചുകൊണ്ട്, സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുവെന്ന് ജെ.എസ്.ഡബ്ല്യൂ. എം.ജി മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അനുരാഗ് മെഹ്റോത്ര അഭിപ്രായപ്പെട്ടു.