
അങ്ങ് ലഡാക്കിലെ ഒരു വീട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്. പഴയൊരു മഹീന്ദ്ര അര്‍മ്മദ ജീപ്പു കൊണ്ടാണ് ഈ വീടിന്‍റെ മേല്‍ക്കൂര പണിതിരിക്കുന്നതെന്നതാണ് പ്രത്യേകത. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ തലവന്‍ ആനന്ദ് മഹീന്ദ്ര ഈ അദ്ഭുത വീടിനെക്കുറിച്ച് ട്വീറ്റ് ചെയ്തതോടെയാണ് ഈ വീട് വാര്‍ത്തകളില്‍ നിറയുന്നത്. ലഡാക്കിലെ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ്സിന്റെ സ്ഥാപകനും എൻജിനീയറുമായ സോനം വാങ്‍ചുക്കാണ് ഈ വീടിന്‍റെ ശില്‍പ്പി.
വാഹനത്തിന്‍റെ ബോഡി തന്നെയാണ് വീടിന്‍റെ കിടപ്പുമുറി. ഹിമാലയത്തിന്റ മനോഹരമായ കാഴ്ചയുമായി വലിയ ജനാലകളുമുണ്ട് കിടപ്പുമുറിക്ക്. അതിനു താഴെയായി മറ്റു റൂമുകളുമുണ്ട്. പഴയൊരു വാഹനത്തെ അതിമനോഹരമായി റീസൈക്കിൾ ചെയ്തിരിക്കുന്നു എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. തന്റെയൊരു സുഹൃത്താണ് ഈ ചിത്രം അയച്ചു തന്നതെന്നും ക്രീയേറ്റിവിറ്റി എന്നാൽ ഇതാണെന്നും ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റില്‍ പറയുന്നു. വീടിന്റെ വിവിധ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
രസകരവും കൗതുകകരവുമായ നിരവധി കണ്ടുപിടുത്തങ്ങളിലൂടെ വാർത്തകളിൽ നിറയുന്നയാളാണ് സോനം. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിലെ ആമിർ ഖാന്‍റെ കഥാപാത്രത്തെ സൃഷ്‍ടിച്ചത് അദ്ദേഹത്തെ മുന്നില്‍ക്കണ്ടാണെന്നും കഥകളുണ്ട്.