ഉറങ്ങിയുണര്‍ന്നപ്പോള്‍ സമ്മാനമായി മുറ്റത്തൊരു ബുള്ളറ്റ്; അമ്പരന്ന് പാഷാണം ഷാജി

Published : Oct 16, 2018, 06:22 PM ISTUpdated : Oct 16, 2018, 06:24 PM IST
ഉറങ്ങിയുണര്‍ന്നപ്പോള്‍ സമ്മാനമായി മുറ്റത്തൊരു ബുള്ളറ്റ്; അമ്പരന്ന് പാഷാണം ഷാജി

Synopsis

പാഷാണം ഷാജിക്ക് അപ്രതീക്ഷിതമായി കിട്ടിയ പിറന്നാള്‍ സമ്മാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്

പാഷാണം ഷാജി എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിലെ തിരിക്കേറിയ കോമഡി നടനായി വളര്‍ന്നയാളാണ് സാജു നവോദയ. സാജുവിന് അപ്രതീക്ഷിതമായി കിട്ടിയ പിറന്നാള്‍ സമ്മാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് സാജുവിന് പിറന്നാള്‍ സമ്മാനമായി കിട്ടിയത്.  അർധരാത്രി രണ്ടു മണിക്ക് വിളിച്ചുണർത്തി ആ സമ്മാനം നൽകിയതാകട്ടെ സ്വന്തം ഭാര്യയും.

ബസിൽ സഞ്ചരിക്കുന്ന കാലം തോട്ട് ബുള്ളറ്റിനോട് വല്ലാത്ത ഇഷ്ടം തോന്നിയിരുന്നന്നും സ്വന്തമാക്കാന്‍ പലതവണ കൊതിച്ചതാണെന്നും സാജു പറയുന്നു. ഈ ഇഷ്‍ടം പലപ്പോഴും ഭാര്യയോട് പറഞ്ഞിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു സമ്മാനം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സാജു പറയുന്നു. 

റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 ആണ് സാജുവിന് പിറന്നാൾ‌ സമ്മാനമായി ലഭിച്ചത്. റോയൽ എൻഫീൽഡിന്റെ ഏറ്റവും ജനപ്രിയ ബൈക്കാണ് ക്ലാസിക്ക് 350. ബൈക്കിന്‍റെ ഹൃദയം 346 സിസി എൻജിനാണ്. 19.8 ബിഎച്ച്പി കരുത്തും 28 എൻഎം ടോർക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. ഏകദേശം 1.53 ലക്ഷം രൂപയാണ് ക്ലാസിക്ക് 350ന്‍റെ എക്സ് ഷോറൂം വില. 

PREV
click me!

Recommended Stories

ആരാണ് മുന്നിൽ? ഒലയും ആതറും പിന്നിൽ; ടിവിഎസ്, ബജാജ്, വിഡ കൈയടക്കിയത് 61.8 ശതമാനം ഇലക്ട്രിക് സ്‍കൂട്ടർ വിപണി
2027 ഏപ്രിൽ മുതൽ പുതിയ കാറുകൾക്ക് പുതിയ നിയമം; ചെറിയ കാറുകൾക്കും ഇളവില്ല, അറിയാം കാഫെ-3 നിയമങ്ങൾ