ഒടിയന്‍ ലൊക്കേഷനിൽ പീറ്റർ ഹെയിന്‍റെ കാര്‍ അഭ്യാസം; വീഡിയോ വൈറല്‍

Published : Oct 24, 2018, 05:13 PM IST
ഒടിയന്‍ ലൊക്കേഷനിൽ പീറ്റർ ഹെയിന്‍റെ കാര്‍ അഭ്യാസം; വീഡിയോ വൈറല്‍

Synopsis

പുലിമുരുകന് ശേഷം മോഹന്‍ലാലും ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റർ ഹെയ്നും ഒന്നിക്കുന്ന ഒടിയനിലെ ആക്ഷൻ രംഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. അവര്‍ക്ക് ആവേശം പകര്‍ന്ന് പീറ്റർ ഹെയിനിന്‍റെ കാർ ഡ്രിഫ്റ്റിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

പുലിമുരുകന് ശേഷം മോഹന്‍ലാലും ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റർ ഹെയ്നും ഒന്നിക്കുന്ന ഒടിയനിലെ ആക്ഷൻ രംഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. അവര്‍ക്ക് ആവേശം പകര്‍ന്ന് പീറ്റർ ഹെയിനിന്‍റെ കാർ ഡ്രിഫ്റ്റിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒടിയന്റെ ലോക്കഷനിലെ തമാശ എന്നു പറഞ്ഞ് വാഹനം ഡ്രിഫ്റ്റ് ചെയ്യുന്നതിന്‍റെ വീഡിയോ പീറ്റര്‍ ഹെയ്ൻ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ‍്തത്. 

മാരുതി സുസുക്കി ബ്രെസയാണ് പീറ്റർ ഹെയ്ൻ ഡ്രിഫ്റ്റ് ചെയ്യിക്കുന്നത്. ശ്രീകുമാർ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍റെ ഷൂട്ടിംഗ് 145 ദിവസം കൊണ്ട് അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്.  2016ലാണ് മാരുതിയുടെ കോംപാക്റ്റ് എസ് യു വി ബ്രെസ വിപണിയിലെത്തുന്നത്.  1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. പരമാവധി 89 ബി എച്ച് പി കരുത്തും 200 എൻ എം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും.

 

 

PREV
click me!

Recommended Stories

ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം! 80 കിലോമീറ്റർ വേഗതയിലും ഇനി ടോൾ പ്ലാസകൾ കടക്കാം
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം