പ്രളയബാധിതര്‍ക്കായി ആ ആര്‍എക്സ് 100 ലേലത്തിന്

By Web TeamFirst Published Aug 22, 2018, 7:16 PM IST
Highlights

കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാന്‍ തെലുങ്ക് ചിത്രം ആർഎക്സ് 100 ലെ ബൈക്ക് ലേലത്തിന്

കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാന്‍ തെലുങ്ക് ചിത്രം ആർഎക്സ് 100 ലെ ബൈക്ക് ലേലത്തിന്.  ചിത്രത്തിൽ ഉപയോഗിച്ച യമഹ ആർഎക്സ് 100 ആണ് അണിയറ പ്രവർത്തകർ ലേലത്തിൽ വയ്ക്കുന്നത്.

അജയ് ഭൂപതി സംവിധാനം ചെയ്ത ചിത്രം ജൂലൈ 12 ന് ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് ലേലത്തിൽ വെച്ചിരിക്കുന്ന യമഹ ആർഎക്സ് 100. അശോക് റെഡ്ഡി, ഗുമ്മകൊണ്ട എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിലെ കാർത്തികേയ, പായല്‍ രജ്പുത് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.

50000 രൂപ മുതൽ ആരംഭിക്കുന്ന ലേലത്തിൽ ലഭിക്കുന്ന തുക മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ഒരു കാലത്ത് കാമ്പസുകളുടെ ആവേശമായിരുന്നു യമഹ ആര്‍എക്സ് 100. 1985 ലാണ് യമഹ ആര്‍എക്സ് 100 നു രൂപം കൊടുക്കുന്നത്. അതേവര്‍ഷം നവംബറില്‍ വിപണി പ്രവേശം. 98 സി സി ശക്തിയുള്ള ടൂ-സ്ട്രോക്ക് എഞ്ചിനും എയർ കൂളിങ് സിസ്റ്റവും. 1985ന്‍റെ ഒടുവിലും -86 ന്‍റെ തുടക്കത്തിലുമാണ് ഇന്ത്യന്‍ നിരത്തില്‍ ഈ ബൈക്ക് അവതരിക്കുന്നത്. ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്തായിരുന്നു നിര്‍മ്മാണം. എസ്കോര്‍ട്സ് ലിമിറ്റഡുമായി സഹകരിച്ചായിരുന്നു യമഹ ആര്‍എക്സ് 100 നെ ഇന്ത്യന്‍ വിപണിയിലിറക്കിയത്. മലിനീകരണനിയന്ത്രണനിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് 1996 മാര്‍ച്ചില്‍ ബൈക്കിന്‍റെ ഉല്‍പ്പാദനം യമഹ അവസാനിപ്പിച്ചു.

click me!