
മുംബൈ: പ്രോ കബഡി ലീഗുമായി സഹകരിക്കാൻ രാജ്യത്തെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടാറ്റയും. ടാറ്റാ മോട്ടോഴ്സിന്റെ വാണിജ്യ വാഹന ബിസിനസ് യൂണിറ്റിന്‍റെതാണ് തീരുമാനം. ഈ സീസൺ മുതൽ അടുത്ത മൂന്ന് വർഷത്തേക്ക് പ്രോ കബഡി ലീഗിന്റെ അസോസിയേറ്റ് സ്പോൺസറായിരിക്കും ടാറ്റാ മോട്ടോഴ്സ്. പ്രോ കബഡി ലീഗ് ഫ്രാഞ്ചൈസിയായ യു പി യോദ്ധ ടീമിന്റെ മുഖ്യ സ്പോൺസറായും ടാറ്റാ മോട്ടോഴ്സിന്റെ വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് തുടരും.
ഇത്തവണത്തെ ലീഗിൽ ഓരോ മൽസരം കഴിയുമ്പോഴും ഏറ്റവും മികച്ച ഡിഫൻഡർക്ക് ‘ടാറ്റാ ഏയ്സ് ഡിഫൻഡർ ഓഫ് ദി മാച്ച്’ പുരസ്കാരം നൽകും. സീസണിന്റെ അവസാനം ‘ടാറ്റാ ഏയ്സ് ഡിഫൻഡർ ഓഫ് ദി സീസൺ’പുരസ്കാരവും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ ‘ടാറ്റാ ഏയ്സ് ഫാൻ ഓഫ് ദി മാച്ച്’ വിജയിക്ക് വിഐപി ബോക്സിൽ ഇരുന്ന് പികെഎൽ മാച്ച് കാണാനും ടെലിവിഷനിൽ പ്രത്യേക്ഷപ്പെടാനും അവസരമുണ്ടാകും.
ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനതയെ പര്സ്പരം കോർത്തിണക്കാൻ കബഡി പോലുള്ള മൽസരങ്ങൾ ഏപ്പോഴും മുൻപന്തിയിലുണ്ടെന്നും അതിനാലാണ് കബഡി മൽസരങ്ങളുമായി ടാറ്റാ മോട്ടോഴ്സ് സഹകരിക്കുന്നതെന്നും ടാറ്റാ മോട്ടോഴ്സിന്റെ വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് പ്രസിഡണ്ട് ഗിരീഷ് വാഗാ പറഞ്ഞു. ഒരു കായിക വിനോദമെന്ന നിലക്ക് കബഡി നമ്മുടെ ഉൾനാടുകളിൽ ഒരു വികാരമാണെന്നും പികെഎൽ അതിനെ പുതിയ തലത്തിലേക്ക് ഉയർത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് വാണിജ്യവാഹനങ്ങൾ. ഏതെങ്കിലും തരത്തിൽ അത് ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്നുണ്ട്. ഒരു കായിക വിനോദമെന്ന നിലക്ക് കബഡി സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകളുമായി ബന്ധപ്പെട്ട് കിടക്കുന്നു. പ്രോ കബഡി ലീഗുമായി സഹകരിക്കാൻ കഴിഞ്ഞതിലും പ്രോ കബഡി ലീഗ് ഫ്രാഞ്ചൈസിയായ യു.പി യോദ്ധ ടീമിന്റെ മുഖ്യ സ്പോൺസറായി തുടരാനും സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇന്ത്യയുടെ ഹൃദയഭൂമികകളിൽ അടിവേരുറപ്പിക്കാൻ ഈ സഹകരണത്തിലൂടെ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഗിരീഷ് വാഗാ വ്യക്തമാക്കി.
ഇന്ത്യയിൽ തദ്ദേശീയമായ ഒരു കായിക വിനോദമെന്ന നിലക്ക് ആയിരണക്കണക്കിന് വർഷമായി ആളുകൾ ആസ്വദിക്കുന്ന ഒന്നാണ് കബഡി. എന്നാൽ ക്രിക്കറ്റ് പോലെ മുഖ്യധാരയിലേക്ക് വരാനോ അംഗീകാരങ്ങൾ ലഭിക്കാനോ, സാമ്പത്തിക സഹായങ്ങൾ നേടാനോ കബഡിക്ക് കഴിഞ്ഞിട്ടില്ല. പ്രോ കബഡി ലീഗുമായുള്ള സഹകരണത്തിലൂടെ ഈ അവസ്ഥക്ക് മാറ്റം കൊണ്ടുവരാനും മെച്ചപ്പെടുത്താനും ടാറ്റാ മോട്ടോഴ്സ് ലക്ഷ്യമിടുന്നു
ഇത് ആദ്യമായല്ല പ്രോ കബഡി ലീഗുമായി ടാറ്റാ മോട്ടോഴ്സ് സഹകരിക്കുന്നത്. 2016ൽ യു മുംബാ ടീമുമായി തുടർച്ചയായി രണ്ട് വർഷങ്ങളിൽ ടാറ്റാ മോട്ടോഴ്സ് സഹകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ യു.പി യോദ്ധയുമായി സഹകരിക്കുകയും മുഖ്യസ്പോൺസറെന്ന നിലയിൽ പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള രണ്ടാമത്ത കായിക വിനോദമാണ് കബഡി. ലീഗിൽ നേരത്തെ 8 ടീമുകളുണ്ടായിരുന്നത് 12 ടീമുകൾ എന്ന നിലയിലേക്ക് വർദ്ധിച്ചിട്ടുണ്ട്. 3 മാസം നീണ്ടതാണ് പ്രോ കബഡി ലീഗ്
ഇന്ത്യയുടെ സ്പോർടിഫിക്കേഷന് വേണ്ടി ഏറെ താൽപര്യമുള്ളവരാണ് ടാറ്റാമോട്ടോഴ്സ്. കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനും അവരുടെ സ്വപ്നങ്ങൾ നേടാൻ അവരെ പ്രാപ്തരാക്കുന്നതിനും ടാറ്റാ മോട്ടോഴ്സ് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ഗുസ്തി (WFI), ക്രിക്കററ് (ഐപിഎൽ), ഫുട്ബോൾ (ജംഷഡ്പൂർ എഫ്സി തുടങ്ങിയ വിവിധ കായികമേഖലകളില്‍ അടുത്തകാലത്തായി കമ്പനി സഹകരിക്കുന്നുണ്ട്.