
കൊൽക്കത്ത: രാജ്യം കണ്ട ഏറ്റവും വില കുറഞ്ഞ കാർ എന്ന വിശേഷത്തോടെയാണ് ടാറ്റ മോട്ടോഴ്‍സ് നാനോയെ വിപണിയിലെത്തിച്ചത്. രത്തന്‍ ടാറ്റയുടെ സ്വപ്‍ന പദ്ധതി. എന്നാൽ പ്രതീക്ഷിച്ച നേട്ടം വിപണിയിൽ നാനോക്ക് ഉണ്ടാക്കാൻ സാധിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. അതിനാലാവണം ഈ കുഞ്ഞൻ കാറിൽ പുതിയ പരീക്ഷണങ്ങൾക്കൊരുങ്ങുകയാണ് ടാറ്റ മോട്ടോഴ്‍സ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നാനോയുടെ ഇലക്ട്രിക് മോഡലിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന സൂചന നല്‍കിയത് കമ്പനി സിഒഒ സതീഷ് ബ്രോവാൻകർ ആണ്. നാനോയുടെ ഉൽപാദനം നിര്‍ത്തില്ലെന്നും വിജയകരമായി തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്നും സതീഷ് പറഞ്ഞു.
നാനോയുടെ ഉൽപാദനം മുന്നോട്ട് തുടരണമെന്ന് തന്നെയാണ് ഓഹരി ഉടമകളും ആവശ്യപ്പെടുന്നതെന്നും വൈകാരികപരമായ കാരണങ്ങളാലാണിതെന്നും സതീഷ് വ്യക്തമാക്കി. സിംഗൂരിലെ കാർ നിർമാണശാല ഉപക്ഷേിച്ച ശേഷം ഗുജറാത്തിലെ സാനന്ദിലാണ് ടാറ്റ നാനോയുടെ ഉൽപാദിപ്പിക്കുന്നത്. പ്രതിമാസം 1000 നാനോ കാറുകളാണ് നിലവിൽ വിറ്റുപോകുന്നത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.