വിനോദ സഞ്ചാരികളെ പേടിച്ച് ഒരു ജനത നാടുവിടുന്നു!

Published : Aug 03, 2017, 07:34 PM ISTUpdated : Oct 04, 2018, 04:41 PM IST
വിനോദ സഞ്ചാരികളെ പേടിച്ച് ഒരു ജനത നാടുവിടുന്നു!

Synopsis

വെനീസിനെപ്പറ്റി കേട്ടിട്ടില്ലേ? വടക്കന്‍ ഇറ്റലിയിലെ വെനെറ്റോ പ്രദേശത്തിന്റെ തലസ്ഥാനം. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടം. ജലനഗരം', പാലങ്ങളുടെ നഗരം, പ്രകാശത്തിന്റെ നഗരം തുടങ്ങിയ ഓമനപ്പേരുകളുടെ ഉടമ. വിനോദ സഞ്ചാരികളുടെ പറുദീസ.

എന്നാല്‍ കൗതുകം അതൊന്നുമല്ല. വെനീസുകാര്‍ക്ക് സന്ദര്‍ശകര്‍ വലിയ ശല്യമായിത്തീര്‍ന്നിരിക്കുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. വിനോദസഞ്ചാരം തങ്ങളുടെ ജീവിതനിലവാരം തകര്‍ക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ് വെനീസ് ജനത. രണ്ടായിരത്തോളം ആളുകളാണ് കഴിഞ്ഞദിവസം വിനോദസഞ്ചാര വ്യവസായത്തിന് എതിരെ പ്രതിഷേധവുമായി വെനീസിലെ തെരുവില്‍ അണിനിരന്നത്.

വര്‍ദ്ധിച്ചുവരുന്ന വിനോദസഞ്ചാരികള്‍ പരിസ്ഥിതിയെ നശിപ്പിക്കുന്നുവെന്നും ഇക്കാരണത്താല്‍ പ്രദേശവാസികള്‍ക്ക് വീട് പോലും ഉപേക്ഷിച്ച് മറ്റുസ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥ ഉണ്ടാകുന്നുവെന്നുമാണ് പരാതി. പ്രതിവര്‍ഷം രണ്ടായിരം ആളുകളെങ്കിലും വെനീസ് ഉപേക്ഷിച്ചുപോകുന്നു. ഇക്കണക്കിന് പോകുകയാണെങ്കില്‍ ഏതാനും നാളുകള്‍ക്കു ശേഷം ഇവിടെ വിനോദസഞ്ചാരികള്‍ മാത്രമാകും ഉണ്ടാവുക. സാമൂഹികവും ചരിത്രപരവുമായ ഒരു ദുരന്തത്തിലേക്കാണ് ഈ അവസ്ഥ ചെന്നെത്തുകയെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

പഴയ നഗരത്തിന്റെ നിഴലാണ് ഇന്ന് വെനീസെന്ന് പ്രദേശവാസിയായ വെനേസ അഭിപ്രായപ്പെടുന്നു. ഹോട്ടല്‍ വ്യവസായികള്‍ വ്യാപകമായി ഇവിടെ കെട്ടിടങ്ങളും സ്ഥലങ്ങളും വാങ്ങിക്കൂട്ടുന്നു. പ്രദേശവാസികളുടെ എണ്ണം കുറഞ്ഞുവരുന്നു. വെനീസില്‍ ഹോട്ടലുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ധാരാളമുണ്ടെങ്കിലും ഒരു പച്ചക്കറി കട കണ്ടെത്താന്‍ വളരെ പ്രയാസമാണ്. ഒരു പക്ഷേ വെനീസില്‍ താമസിക്കുന്ന അവസാന തലമുറ ഞങ്ങളുടേതാകുമെന്നും വെനേസ പറയുന്നു.

വിനോദ സഞ്ചാരത്തിലൂടെ പേരും പെരുമയും നേടാന്‍ ശ്രമിക്കുന്ന ദൈവത്തിന്‍റെ സ്വന്തം നാട്ടുകാര്‍ ഒരു പക്ഷേ പേടിയോടെയാവും ഈ വാര്‍ത്തയും കേള്‍ക്കുന്നുണ്ടാവുക!

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ബിജിഎംഐ യുദ്ധക്കളത്തിൽ ഇനി റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഇരമ്പും
ഡിസംബറിലെ ഏറ്റവും മികച്ച വിൽപ്പന രേഖപ്പെടുത്തി കിയ ഇന്ത്യ