നാലക്കമില്ലാത്തവര്‍ക്ക് എട്ടിന്‍റെ പണി; നമ്പര്‍ പ്ലേറ്റുകള്‍ അടിമുടി മാറുന്നു

By Web TeamFirst Published Nov 7, 2018, 9:54 AM IST
Highlights

സംസ്ഥാനത്തെ വാഹന ഉടമകളിലെ ഫാന്‍സി നമ്പര്‍ പ്രേമികള്‍ക്ക് മോട്ടോര്‍വാഹന വകുപ്പിന്‍റെ വക എട്ടിന്‍റെ പണി. ഒന്നുമുതല്‍ 999 വരെയുള്ള നമ്പറുകളുടെ ഇടതുഭാഗത്ത് ഇനിമുതല്‍ പൂജ്യം ഉപയോഗിക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ഫാന്‍സി നമ്പര്‍ ശ്രേണിയിലെ സൂപ്പര്‍ നമ്പറായ ഒന്ന് ഇനിമുതല്‍ 0001 എന്ന് എഴുതേണ്ടിവരും.

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന ഉടമകളിലെ ഫാന്‍സി നമ്പര്‍ പ്രേമികള്‍ക്ക് മോട്ടോര്‍വാഹന വകുപ്പിന്‍റെ വക എട്ടിന്‍റെ പണി. ഒന്നുമുതല്‍ 999 വരെയുള്ള നമ്പറുകളുടെ ഇടതുഭാഗത്ത് ഇനിമുതല്‍ പൂജ്യം ഉപയോഗിക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ഫാന്‍സി നമ്പര്‍ ശ്രേണിയിലെ സൂപ്പര്‍ നമ്പറായ ഒന്ന് ഇനിമുതല്‍ 0001 എന്ന് എഴുതേണ്ടിവരും.

ദേശീയ സംവിധാനമായ 'വാഹനി'ലേക്ക് സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ മാറുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍മുതല്‍ നല്‍കുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും വാഹനനമ്പറും ഈ രീതിയിലാകും. 

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് നമ്പറുകളും പുതിയ ശ്രേണിയിലേക്ക് മാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെ എല്‍ എന്ന അക്ഷരങ്ങള്‍ക്കുപുറമേ 13 അക്കനമ്പറാണ് വരുന്നത്. ആദ്യ രണ്ട് നമ്പറുകള്‍ ഓഫീസ് കോഡും അടുത്ത നാല് നമ്പറുകള്‍ വര്‍ഷവും അവസാന ഏഴ് അക്കങ്ങള്‍ പ്രസ്തുത ആര്‍ടി ഓഫീസിലെ ലൈസന്‍സ് വിതരണ നമ്പറുമായിരിക്കും. പുതിയ സംവിധാനം നടപ്പിലാകുന്നതോടെ ഡ്രൈവിങ് ലൈസന്‍സുകളുടെ വിശദാംശങ്ങള്‍ രാജ്യത്ത് എവിടെനിന്നു വേണമെങ്കിലും പരിശോധിക്കാമെന്നതാണ് പ്രത്യേകത.

click me!