'അറിയോ ഞാന്‍ ദുല്‍ഖറിന്‍റെ എക്സ് ഗേള്‍ഫ്രണ്ടാണ്'; മമ്മൂട്ടിയെ ഇന്‍റര്‍വ്യു ചെയ്ത കഥ പറഞ്ഞ് അമൃതയും അഭിരാമിയും

Published : Feb 25, 2020, 02:39 PM IST
'അറിയോ ഞാന്‍ ദുല്‍ഖറിന്‍റെ എക്സ് ഗേള്‍ഫ്രണ്ടാണ്'; മമ്മൂട്ടിയെ ഇന്‍റര്‍വ്യു ചെയ്ത കഥ പറഞ്ഞ് അമൃതയും അഭിരാമിയും

Synopsis

എട്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ബിഗ് ബോസ് വീടിന് പരിചയമില്ലാത്ത രണ്ടുപേര്‍ കൂടി മത്സരത്തിനെത്തി. പുതിയതായി എത്തിയ സഹോദരിമാരില്‍ അമൃതയും അഭിരാമിയും വീടും ആളുകളെയും പരിചയിച്ചുവരികയാണ്.  

എട്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ബിഗ് ബോസ് വീടിന് പരിചയമില്ലാത്ത രണ്ടുപേര്‍ കൂടി മത്സരത്തിനെത്തി. പുതിയതായി എത്തിയ സഹോദരിമാരില്‍ അമൃതയും അഭിരാമിയും വീടും ആളുകളെയും പരിചയിച്ചുവരികയാണ്.  വീട്ടിലെ എല്ലാവര്‍ക്കും ഫസ്റ്റ് ഇംപ്രഷന്‍ അവാര്‍ഡും ഇരുവരും ചേര്‍ന്ന് നല്‍കി. ഓരോരുത്തരെയും മനസിലാക്കിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അവര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. എന്തുകൊണ്ടാണ് ഓരോരുത്തരെയും അവാര്‍ഡുകള്‍ക്ക് പരിഗണിച്ചതെന്നും അവര്‍ വ്യക്തമാക്കി. ബിഗ് ബോസ് വീട്ടില്‍ സഹോദരിമാര്‍ കൂടുതല‍് സമയവും സംസാരിച്ചത് രജിത് കുമാറുമായിട്ടായിരുന്നു. രജിത് സൗമ്യമായി അവര്‍ പറയുന്നതും, തിരിച്ചും കേട്ടുകൊണ്ട് സംസാരിക്കുന്നത് കാണാമായിരുന്നു. 

ഇത്തരത്തില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു ഇരുകൂട്ടരും പരസ്പരം തെറ്റദ്ധരിക്കപ്പെടുന്നതിനെ കുറിച്ച് സംസാരിച്ചത്. എന്നെ കുറിച്ച് പുറത്തുനിന്ന് കേട്ട കാര്യങ്ങള്‍ മനസിലാക്കി, ഏതെങ്കിലും ചെറിയ ക്ലിപ്പ് കണ്ട് താന്‍ അങ്ങനെ എതിര്‍ക്കുന്ന ആളാണ്, എന്‍റെ ആശയം അതാണ് എന്ന് പറയുന്ന രീതിയുണ്ടെന്ന് രജിത് പറഞ്ഞു. ഞങ്ങള്‍ക്കും അത്തരം അനുഭവമുണ്ടായിട്ടുണ്ടെന്ന് അമൃതയും അഭിരാമിയും പറഞ്ഞു.

എന്‍റെ ലുക്ക് കണ്ടായിരുന്നു, പ്രധാന ജഡ്ജ്മെന്‍റ്. മുടി താഴ്ത്തിയിടുന്നതും മഞ്ഞ ഗ്ലെയര്‍ ഗ്ലാസ് വയ്ക്കുന്നതും, ലിപ്സ്റ്റിക് ഇടുന്നതും എന്‍റെ സംസാരവുമെല്ലാം ഭയങ്കര ജ‍ഡ്ജ്മെന്‍റ് മൂലം കൂടുതലും എനിക്ക് ഹേറ്റേഴ്സായിരുന്നു. മുഖത്തിന്‍റെ ഷേപ്പ് മൂലം സംസാരിക്കുന്നതിനെ, മലയാളം അറിയാത്ത പോലെ ഇംഗ്ലിഷ് ആന്‍സന്‍റ് ചേര്‍ക്കുന്നതാണെന്നും പറഞ്ഞു.

ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചുവെന്ന് അഭിരാമി പറഞ്ഞു. ' അഭിമുഖത്തില്‍  ഈ സിനിമയില്‍ ഞാന്‍ ദുല്‍ഖറിന്‍റെ എക്സ് ഗേള്‍ഫ്രണ്ടായിരുന്നു എന്നു പറഞ്ഞു. പക്ഷെ അതില്‍ നിന്ന് ഈ സിനിമ മാറ്റി, താന‍് ദുല്‍ഖറിന്‍റെ എക്സ് ഗേള്‍ഫ്രണ്ടെന്ന് അഭിരാമി, മമ്മൂട്ടിയറിഞ്ഞിട്ടില്ലെന്ന തലക്കെട്ടില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു' അഭിരാമി പറഞ്ഞു. ഈ കാര്യം ഞങ്ങള്‍ മമ്മൂക്കയെ ഇന്‍റര്‍വ്യു ചെയ്തപ്പോള്‍ പറഞ്ഞു.

മമ്മൂക്കയ്ക്കറിയോ ഞാന്‍ ദുല്‍ഖറിന്‍റെ എക്സ് ഗേള്‍ഫ്രണ്ടാണ് എന്ന് മമ്മൂക്കയോട് അഭിരാമി കേറി പറഞ്ഞു-വെന്ന് അമൃതയും പറ‍ഞ്ഞു. സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ?, മമ്മൂട്ടിയെ ഇന്‍റര്‍വ്യു ചെയ്തിട്ടുണ്ടോ എന്നു തുടങ്ങിയ കൗതുകം നിറച്ച ചോദ്യങ്ങളായിരുന്നു രജിത്തിന്റെ മറുപടി. താനും ഇത്തരത്തില്‍ പണി കിട്ടിയ ആളാണെന്നും രജിത് പറഞ്ഞു. നമുക്ക് പലയിടത്തും കണക്ട് ചെയ്യാന്‍ പറ്റുന്നുണ്ടെന്ന് അമൃത രജിത്തിനോട് പറഞ്ഞു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ