
ബിഗ് ബോസ് സീസണ്‍ രണ്ട് വീട്ടിലേക്ക് അഭിരാമിയും അമൃതയും എത്തിയതോടെ വേറെ ലെവലായിരുന്നു കളികള്‍. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് വലിയ അടിയായിരുന്നു അമൃതയും ആര്യയും വീണയുമൊക്കെയായി. എന്നാല്‍ അഭിരാമിയും അമൃതയുമായി ആര്യക്ക് നേരത്തെ പരിചയമുണ്ടായിരുന്നു ആ പരിചയത്തെ കുറിച്ചും വീട്ടിനുള്ളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
കഴിഞ്ഞ ദിവസം ഷോ അവസാനിപ്പിച്ച് പുറത്തേക്ക് പോകുമ്‌പോള്‍ പരസ്പരമുള്ള പിണക്കങ്ങളെല്ലാം മറന്ന് പരസ്പരം സ്‌നേഹത്തോടെ കെട്ടിപ്പിടിച്ചായിരുന്നു എല്ലാവരും മടങ്ങിയത്. തിരിച്ചെത്തിയ ശേഷം ആര്യയെ ടാഗ് ചെയ്ത് അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. മറുപടിയുമായി ആര്യയും എത്തി. ചേച്ചീ... കളികള്‍ വേറെ ലെവല്‍... നമ്മുടെ തമ്മില്‍തല്ല് മിസ് ചെയ്യുന്നുവെന്ന് അഭിരാമി കുറിച്ചു. പിന്നല്ല.. ഇതെന്താ പുള്ളാരു കളിയാണോ? സുരക്ഷിതമായിരിക്കൂ എന്നും ആര്യയും കുറിച്ചു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ