വീണ്ടും സോഷ്യല്‍ മീഡിയയില്‍ ദയ; ആദ്യമിട്ട കവര്‍ ചിത്രം മുതല്‍ തെറിവിളിയും സൈബര്‍ ആക്രമണവും

Published : Mar 21, 2020, 01:18 PM IST
വീണ്ടും സോഷ്യല്‍ മീഡിയയില്‍ ദയ; ആദ്യമിട്ട കവര്‍ ചിത്രം മുതല്‍ തെറിവിളിയും സൈബര്‍ ആക്രമണവും

Synopsis

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ അപ്രതീക്ഷിതമായി കയറിവന്ന താരമാണ് ദയ അശ്വതി. സിനിമാ മോഹവുമായി നടക്കുന്ന, ഫേസ്ബുക്ക് ലൈവിലൂടെ രൂക്ഷമായി പലരേയും വിമര്‍ശിക്കുന്ന ശക്തമായ നിലപാടുള്ള സ്ത്രീ, അതായിരുന്നു ബിഗ് ബോസിലേക്ക് വരുന്നതുവരെ ദയയുടെ വ്യക്തിത്വം.  

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ അപ്രതീക്ഷിതമായി കയറിവന്ന താരമാണ് ദയ അശ്വതി. സിനിമാ മോഹവുമായി നടക്കുന്ന, ഫേസ്ബുക്ക് ലൈവിലൂടെ രൂക്ഷമായി പലരേയും വിമര്‍ശിക്കുന്ന ശക്തമായ നിലപാടുള്ള സ്ത്രീ, അതായിരുന്നു ബിഗ് ബോസിലേക്ക് വരുന്നതുവരെ ദയയുടെ വ്യക്തിത്വം. ബിഗ് ബോസ് വീട്ടില്‍ കാലെടുത്ത് വച്ചതുമുതല്‍ ആളുകള്‍ക്ക് ദയയെ കുറിച്ചുള്ള ധാരണകളെല്ലാം മാറി. ഒരു പൊട്ടിപ്പെണ്ണായിട്ടായിരുന്നു ദയ അവിടെ മത്സരിച്ചത്. ഇടയ്ക്ക് രജിത് കുമാറുമായി കൂട്ടുകൂടുകയും പിന്നീട് പിണങ്ങുകയും ചെയ്തു. പലപ്പോഴും കാര്യങ്ങള്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ പോലും ദയക്ക് സാധിക്കാതെ വന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചുവന്ന ദയയ്ക്ക് തുടക്കം മുതല്‍ തന്നെ പിഴച്ചു. വീട്ടിനുള്ളില്‍ നിന്ന് ആദ്യം കൂട്ടുകൂടി പിന്നീട് പിണങ്ങി, അതുകഴിഞ്ഞ് രജിത് പുറത്തുപോയപ്പോള്‍ എന്നെ തനിച്ചാക്കി പോയല്ലോ എന്ന് പറഞ്ഞ് കരഞ്ഞു. ഇതിനെല്ലാം ശേഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം അപ്‌ഡേറ്റ് ചെയ്തു. 

പഴയ രജിത് കുമാറിന്റെ ചിത്രവും ദയയുടെ ചെറുപ്പകാല ചിത്രവും ചേര്‍ത്തുവച്ച് കവര്‍ഫോട്ടോ അപ്‌ഡേറ്റ് ചെയ്തു. അതുമുതല്‍ ദയയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. കവര്‍ ഫോട്ടോ മാറ്റിയതിന് പിന്നാലെ ആക്രമണം ശക്തമായപ്പോള്‍ ചിത്രം ദയ പിന്‍വലിച്ചു. തെറിവിളി വര്‍ധിച്ചപ്പോള്‍ രജിത് കുമാറിന്റെ ഒരു ചിത്രം പങ്കുവച്ച് ഇനി ധൈര്യമുണ്ടെങ്കില്‍ തെറിവിളിക്കാനും ദയ ഒരു പോസ്റ്റില്‍ പറയുന്നുണ്ട്. തെറിവിളി തുടരുമ്‌പോഴും പലര്‍ക്കും മറുപടി നല്‍കാന്‍ ദയ തയ്യാറാകുന്നുണ്ട്.
 

PREV
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്