ബിഗ് ബോസില്‍ പങ്കെടുക്കുന്നുണ്ടോ? അതിഥിക്ക് ചില ഉപദേശങ്ങളുണ്ട്

Published : Dec 03, 2019, 12:36 AM IST
ബിഗ് ബോസില്‍ പങ്കെടുക്കുന്നുണ്ടോ? അതിഥിക്ക് ചില ഉപദേശങ്ങളുണ്ട്

Synopsis

കന്നട സീരിയല്‍ താരമായ അതിഥി റായ് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. ഏഷ്യാനെറ്റ് ബിഗ് ബോസ് ഷോയിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറുകയായിരുന്നു അതിഥി.

കന്നട സീരിയല്‍ താരമായ അതിഥി റായ് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. ഏഷ്യാനെറ്റ് ബിഗ് ബോസ് ഷോയിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറുകയായിരുന്നു അതിഥി. ബിഗ് ബോസ് സീസണ്‍ ഒന്നില്‍ പലപ്പോഴും പുറത്തുപോവുകയും ആരാധകരുടെ പിന്തുണയില്‍ തിരിച്ചുവരികയും ഒക്കെ ചെയ്ത അതിഥിയെ ആരും മറന്നുകാണില്ല.

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ ബിഗ് ബോസ് ഓര്‍മകള്‍ ഓര്‍ത്തെടുക്കുകയാണ് അതിഥി. പുതിയ സീസണ്‍ ബിഗ് ബോസ് വരാനിരിക്കെ ചില കാര്യങ്ങള്‍ മത്സരാര്‍ത്ഥികളോട് അതിഥിക്ക് പറയാനുണ്ട്. ആദ്യ റൗണ്ടില്‍ പുറത്താകലിന്‍റെ വക്കിലെത്തിയ അതിഥി ഫിനാലെ റൗണ്ടില്‍ അവസാനമാണ് ഷോയില്‍ നിന്ന് പുറത്തുപോയത്. ഇതിന്‍റെ അനുഭവ സമ്പത്തില്‍ന നിന്നാണ് അതിഥി ചില ഉപദേശങ്ങള്‍ നല്‍കുന്നത്.

ബിഗ് ബോസ് എപ്പോഴും തനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നായിരിക്കും. കേരളം തന്നെ സ്വാഗതം ചെയ്തതും സ്വീകരിച്ചതും അവിശ്വസനീയമായ കാര്യമാണ്. ആരാധകര്‍ തനിക്ക് നല്‍കുന്ന സ്നേഹത്തിന് നന്ദി പറഞ്ഞാല്‍ തീരില്ല. അത് ഇപ്പോഴും ഞാന്‍ ആസ്വദിക്കുന്നുമുണ്ട്. തന്‍റെ പിറന്നാള്‍ ആഘോഷത്തെ കുറിച്ച് അതിഥി വാചാലയായി. ബിഗ് ബോസ് വീട്ടില്‍ നടന്നതാണ്  ജീവിതത്തില്‍ സന്തോഷമുള്ള ജന്മദിനാഘോഷം. ലോകം മുഴുവന്‍ കാണെ ഒരു പിറന്നാള്‍ എനിക്ക് ഇനി സാധ്യമാകില്ലല്ലോ.  മോഹന്‍ലാലിന്‍റെയും കമല്‍ഹാസന്‍റെയും സാന്നിധ്യത്തെ കുറിച്ചും സന്തോഷത്തോടെ അതിഥി പറയുന്നു.

ഇനിയാണ് അതിഥിയുടെ ഉപദേശം. ഇപ്പോള്‍ ഷോ വളരെ കടുപ്പമായിരിക്കും. ഒരു സാധാരണക്കാരന് പ്രശസ്തിയും അംഗീകാരവും ലഭിക്കാന്‍ ഏറ്റവും നല്ല പ്ലാറ്റ്ഫോമാണിത്. നിങ്ങള്‍ നിങ്ങളായി തുടരുക, സ്ട്രേറ്റ് ഫോര്‍വാഡായിരിക്കുക, നിങ്ങള്‍ പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ ഫേക്കാവുകയോ അഭിനയിക്കുകയോ ചെയ്താല്‍ അതിന് ശേഷവും നിങ്ങള്‍ക്ക് സൊസൈറ്റിയെ ഫേസ് ചെയ്യേണ്ടതായി വരും- അതിഥി പറഞ്ഞു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്