ഫുക്രുവിന്‍റെ പുതിയ ശീലം അറിഞ്ഞ്, കരണം നോക്കി തല്ലി എലീനയുടെ പ്രതികരണം

Published : Mar 02, 2020, 05:24 PM ISTUpdated : Mar 02, 2020, 05:32 PM IST
ഫുക്രുവിന്‍റെ പുതിയ ശീലം അറിഞ്ഞ്, കരണം നോക്കി തല്ലി എലീനയുടെ പ്രതികരണം

Synopsis

ബിഗ് ബോസില്‍ വീട്ടിലെ കാര്യങ്ങള്‍ പഴയതുപോലെയല്ല. കൂടുതല്‍ പേര്‍ അകത്തേക്ക് വരികയും രണ്ടുപേര്‍ കൂടി പുറത്തേക്ക് പോവുകയും ചെയ്തു.

ബിഗ് ബോസില്‍ വീട്ടിലെ കാര്യങ്ങള്‍ പഴയതുപോലെയല്ല. കൂടുതല്‍ പേര്‍ അകത്തേക്ക് വരികയും രണ്ടുപേര്‍ കൂടി പുറത്തേക്ക് പോവുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന എവിക്ഷനില്‍ ജസ്‍ലയും സൂരജും പുറത്തേക്ക് പോയി. എന്നാല്‍ അതിന് തൊട്ടുമുമ്പുള്ള ദിവസം എലീനയും ദയയും രേഷ്മയും വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു. അതിലും നേരത്തെ തന്നെ രഘുവും സുജോയും അലസാന്‍ഡ്രയും വീട്ടിലേക്കെത്തിയിരുന്നു. 

ഇക്കൂട്ടത്തില്‍ തിരിച്ചെത്താന‍് ഫുക്രു ഏറെ ആഗ്രഹിച്ച ഒരാളായിരുന്നു എലീന. നല്ലെ സൗഹൃദത്തിലായിരുന്നു ഇരുവരും. ഇതിനിടയിലായിരുന്നു കണ്ണിന് അസുഖം മൂലം എലീന പുറത്തേക്ക് പോയത്. മറ്റുപലരും എത്തിയിട്ടും എലീന തിരിച്ചെത്തിയിയിരുന്നുമില്ല. എലീന തിരിച്ചെത്തിയപ്പോള്‍ അത്യാഹ്ലാദത്തോടെയായിരുന്നു ഫുക്രു വരവേറ്റത്. ഇരുവരും തമ്മില്‍ കാര്യങ്ങള്‍ സംസാരിക്കുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്യുന്ന കാഴ്ചയും പിന്നാലെ എത്തിയിരുന്നു.

ഇപ്പോഴിതാ ഫുക്രുവിനെ എലീന തല്ലുന്ന ദൃശ്യങ്ങളാണ് അണ്‍കട്ട് വീഡിയോയിലൂടെ പുറത്തുവന്നിരിക്കുന്നത്. നേരത്തെ മോഹന്‍ലാല്‍ ഫുക്രുവിനോട് പറഞ്ഞ കാര്യം പറയുന്നതോടെയാണ് എലീന കാര്യം അറിയുന്നത്. മറ്റു ചില കാര്യങ്ങള്‍ പറയുന്നതിനിടെ എലീനയോട് ഫുക്രു ഞാന്‍ സിഗരറ്റ് വലിച്ചത് ലാലേട്ടന്‍ പെക്കിയെന്ന് പറഞ്ഞു. ആര് സിഗരറ്റ് വലിച്ചുവെന്ന് എലീന ഞെട്ടിത്തരിച്ചപോലെ ചോദിച്ചു. 

ഞാന്‍ വലിച്ചെന്നും, ഇപ്പോ രാവിലെയും വൈകിട്ടുമൊക്കെ ഓരോന്ന് വലിക്കുന്നുണ്ടെന്നും ഫുക്രു എലീനയോടു പറഞ്ഞു. പിന്നാലെ ഫുക്രുവിനെ അടുത്തേക്ക് വിളിച്ചുവരുത്തിയ എലീന ഫുക്രുവിനെ തല്ലി, ഒരിക്കല്‍ തല്ലി, പിന്നാലെ മുഖം നോക്കി മൂന്നുതവണ എലീന തല്ലുന്നതും കാണാമായിരുന്നു. തല്ലിക്കൊണ്ട്, എന്തിന് എന്ന് ചോദിച്ചപ്പോള്‍ ചുമ്മാ ഒരു രസത്തിനെന്ന് പറഞ്ഞ് ഫുക്രു പതുക്കെ സ്ഥലം കാലിയാക്കുകയായിരുന്നു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നെവിന്റെ ആറ്റിറ്റ്യൂഡാണ് ഏറ്റവുമധികം ഇഷ്ടമായത്'; പ്രിയപ്പെട്ട മത്സരാർത്ഥിയെക്കുറിച്ചു പറഞ്ഞ് അനൂപ് കൃഷ്ണൻ
'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം