
ബിഗ് ബോസ് വീട്ടില്‍ രണ്ടുപേര്‍ കൂടി പ്രേക്ഷകരുടെ തീരുമാന പ്രകാരം പുറത്തേക്ക് പോയിരിക്കുകയാണ്. ആര്‍ജെ സൂരജും ജസ്‍ലയുമാണ് പുറത്തേക്ക് പോയത്. ഞാന്‍ ഫുള്‍ ടൈം പറന്നുനടക്കുന്ന ആളാണെന്നും ഞാന്‍ അവിടെ ബോറടിച്ച് മയ്യത്താവാറായി ജസ്‍ല മോഹന്‍ലാലിനോട് പറഞ്ഞു. എന്നെ സംബന്ധിച്ചടത്തോളം ഒരുപാട് ഡിഫറന്‍റ് ക്യാരക്ടേഴ്സ്, അവിടെ പിടിച്ചുനില്‍ക്കാന്‍ എനിക്ക് പറ്റുമെന്ന് ഞാന്‍ കരുതിയില്ല. 24 മണിക്കൂറും നെഗറ്റീവ് ഓളമുണ്ടാക്കുന്ന ഒരു വ്യക്തി. എനിക്ക് അത്ഭുതം തോന്നിയ ഒരു ക്യാരക്ടര്‍. അത് എങ്ങനെയാണ് പുറത്തുപോകുന്നത് എന്നറിയില്ല. ഇങ്ങനെ എങ്ങനെയാണ് ഈ ആറ്റിറ്റ്യൂഡുമായി മുന്നോട്ടുപോകുന്നത് എന്ന് എനിക്കറിയില്ല.
അധ്യാപകനാണ്, മുമ്പെ കണ്ടിട്ടുള്ള വ്യക്തി, അതുകൊണ്ട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്താണ് ഇവരുടെ ആശയമെന്ന് മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ആള് നെഗറ്റീവ് ഓളം മാത്രമാണ് അവിടെ ഉണ്ടാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എഴുതുന്ന കാര്യങ്ങള്‍ ചിലപ്പോഴൊക്കെ വലിയ വിവാദമാകാറുണ്ട്. വിഷയങ്ങള്‍ അത്രയ്ക്ക് സെന്‍സിറ്റീവാകുന്നതും, മലയാളികളുടെ സദാചാര ബോധത്തെ ഉലയ്ക്കുന്നതുമൊക്കെയാവുന്നതുകൊണ്ടാകാം. പുറത്ത് ആസിഡ് ആക്രമണം പേടിച്ച് മുഖം മറച്ച് നടക്കേണ്ടി വന്നിട്ടുണ്ടെന്നും ജസ്‍ല മോഹന്‍ലാലിനോട് പറഞ്ഞു.
എന്‍റെ യുക്തിക്ക് നിരക്കാത്ത അന്ധവിശ്വാസങ്ങളെ ഞാന്‍ എതിര്‍ക്കും. യുക്തിയും സയന്‍സും കൂട്ടിക്കെട്ടി അവതരിപ്പിക്കുന്നു, അതെങ്ങനെയാണ് എന്നെ മാത്രം ഫോക്കസ് ചെയ്യുന്ന തരത്തിലേക്ക് പോയതെന്ന് അറിയില്ല. 24 മണിക്കൂര്‍ ഒരു മണിക്കൂറിലേക്ക് വരുമ്പോള്‍ ആയിരിക്കുമെന്നും ജസ്‍ല പറഞ്ഞു. ഇപ്പോള‍് കാണിച്ചത് നിങ്ങള്‍ക്ക് കാണിക്കാന്‍ വേണ്ടിയുള്ള വീഡിയോ ആണെന്നും മറ്റേത് വേറെയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇവിടുന്നും യാത്രയിലേക്ക് പോവുകയാണോ എന്ന് ചോദിച്ചപ്പോള്‍, ഒരു മാസം ലീവെടുത്ത് ബാംഗ്ലൂരേക്ക് പോവുകയാണെന്ന് ജസ്‍ല പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ