
അമ്പതാം ദിവസം പൂര്‍ത്തിയാകുന്ന ദിവസമായിരുന്നു ആലസ്യം നിറഞ്ഞ നാളുകള്‍ക്ക് വിടനില്‍കി പുതിയ ഊര്‍ജവുമായി ബിഗ് ബോസ് വീട് ഉണര്‍ന്നത്. കളികള്‍ക്ക് വേഗവും താളവും കൂടിയതും അന്നുമുതലായിരുന്നു. അതുവരെ അപ്രമാദിത്തം കാത്തുസൂക്ഷിച്ചവരെ അസ്വസ്ഥമാക്കാനുള്ള മരുന്നു ബിഗ് ബോസ് കൊടുത്തിരുന്നു. അതില്‍ ഏറ്റവും കോളിളക്കം സൃഷ്ടിച്ചത് ഗായിക സഹോദരിമാരുടെ വരവായിരുന്നു. അമൃത സുരേഷിന്‍റെയും അഭിരാമി സുരേഷിന്‍റെ വരവു മുതല്‍ അസ്വസ്ഥമായത് വീണയും ആര്യയും പാഷാണം ഷാജിയും ഫുക്രുവും അടങ്ങുന്ന ഒരു ടീമാണ്.
അത് പലപ്പോഴും സഹോദരിമാര്‍ പരസ്യമായി പറയുകയും ചെയ്തു. ആദ്യം തന്നെ ആര്യയും വീണയും ഒരുമിച്ചിരുന്ന് ഞങ്ങളെ കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് അമൃത വെളിപ്പെടുത്തി. അത് പല ടാസ്കുകളിലും ആവര്‍ത്തിക്കുകയും ചെയ്തു. ഒടുവില്‍ നോമിനേഷനില്‍ വരെ ഉന്നയിക്കപ്പെടുകയും ചെയ്തു. എന്നാലും അമൃതയ്ക്കും അഭിരാമിക്കും ആര്യയോടും വീണയോടും എന്താണിത്ര വിദ്വേഷം എന്നത് പലര്‍ക്കും തോന്നിയിട്ടുമുണ്ട്. രജിത്തിനോടുള്ള പക്ഷപാതപരമായ നിലപാടിനപ്പുറം വ്യക്തിപരമായ സഹോദരിമാരുടെ പ്രശ്നം ബിഗ് ബോസ് ടെലിക്കാസ്റ്റ് ചെയ്തിട്ടില്ല. എപ്പോഴാണ് തങ്ങളെ കുറിച്ച് പറഞ്ഞത് അവര്‍ കേട്ടതെന്ന് വ്യക്തമല്ല.
അമൃതയുമായി വീണ തല്ലുകൂടിയത് കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കണ്ടതാണ്. നിങ്ങള്‍ കുത്തിത്തിരിപ്പുണ്ടാക്കുന്ന തരത്തില്‍ പരസ്പരം കാര്യങ്ങള്‍ പറയുമെന്നായിരുന്നു അമൃത പറഞ്ഞത്. അമൃത ഒരു നെഗറ്റീവ് വൈബാണെന്നും വീണ പറഞ്ഞപ്പോള്‍, നെഗറ്റീവായി തോന്നുന്ന ആളുകളോട് നെഗറ്റീവായി പെരുമാറ്റം പുറത്തേക്ക് വരുന്നതാണെന്നായിരുന്നു.ഇക്കാര്യത്തില്‍ ആര്യയുമായി നേരിട്ട് സംസാരിക്കുന്നതാണ് ബിഗ്ബോസ് അണ്‍കട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഓരോരുത്തരും എടുക്കുന്ന രീതിയാണ് കര്യങ്ങളെന്ന് ആര്യ പറയുന്നു. അങ്ങനെയെങ്കില്‍ എങ്ങനെയാണ് ഞാന്‍ നിങ്ങളുടെ അടുത്ത് പെരുമാറേണ്ടതെന്ന് അമൃത ചോദിക്കുന്നു. അത് കുഴപ്പമില്ലെന്നും, അത് ഓരോരുത്തരുടെ രീതിയാണെന്നും ആര്യ പറയുന്നു. നിങ്ങള്‍ വന്നിട്ട് ഒരാഴ്ച ആയിട്ടേയുള്ളൂ, നിങ്ങളെ വിലയിരുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല, നിങ്ങള്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ എനിക്ക് വിഷമമായത് ജസ്‍ലയും സാന്‍ഡ്രയും പറഞ്ഞതാണെന്നും നിങ്ങള്‍ക്ക് എന്നെ അറിയില്ലല്ലോ എന്നും ആര്യ പറഞ്ഞു. അഭിയുടെ അടുത്ത് വന്ന് പോകാമെന്ന് വരെ ഞാന്‍ പറഞ്ഞു, കരഞ്ഞു. ആര്യക്കറിയാമല്ലോ എനിക്കിനി വിഷമം എടുക്കാന്‍ വയ്യ, ഒരുപാട് അനുഭവങ്ങള്‍ കട്ട് ചെയ്തിട്ടാണ് നില്‍ക്കുന്നത്. പിന്നീട് തീരുമാനമെടുത്താണ് നിങ്ങളുടെ അടുത്ത് വന്ന് എന്തെങ്കിലും ഉണ്ടെങ്കില്‍ വന്ന് വിളിക്കണമെന്ന് വന്ന് പറഞ്ഞത്. നിങ്ങളുടെ മുഖം മാറുന്നതും ഒക്കെ മനസിലാകുന്നുണ്ട്. ഞങ്ങള്‍ മുഖം മാറിയാല് നിങ്ങള്‍ക്ക് മനസിലാകുമല്ലോ.അതുപോലെ പലപ്പോഴും മുഖം കണ്ടാല്‍ ഞങ്ങള്‍ക്കും കാര്യം മനസിലാകുമെന്ന് അമൃത പറഞ്ഞു. അത് അതത് സമയത്തുണ്ടാകുന്ന വികാര പ്രകടനമാണെന്നും, നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസിലാകില്ലെന്നും ആര്യ പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ